വീണ്ടും ആ മണി കിലുക്കത്തെ പ്രേക്ഷക മനസ്സിൽ ഉണർത്താൻ ഒരുങ്ങുകയാണ് സംവിധായകൻ വിനയൻ. ‘ചാലക്കുടിക്കാരൻ ചങ്ങാതി’യെന്ന പുതിയ ചിത്രത്തിലൂടെ കലാഭവൻ മണിയുടെ ജീവിത കഥയാണ് വിനയൻ പറയുന്നത്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണി എന്ന സെന്തിലാണ് നായകനായി എത്തുന്നത്.
സലിംകുമാർ, ജോയ് മാത്യു, ധർമജൻ, ടിനി ടോം, സുധീർ കരമന, സുനിൽ സുഗദ, രമേഷ് പിഷാരടി, കൊച്ചു പ്രേമൻ, ഗിന്നസ് പക്രു, ശ്രീജിത്ത് രവി , വിഷ്ണു ഗോവിന്ദൻ , ജോജു , മറിമായം ശ്രീകുമാർ, ഹണി റോസ്, നിഹാരിക, രേണു തുടങ്ങിയ വലിയ നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഈ മാസം 28നു പ്രദർശനത്തിനെത്തും.
ചാലക്കുടിക്കാരൻ ചങ്ങാതിയെ കുറിച്ച് വിനയന്റെ വാക്കുകൾ ഇതാ :-
“ചാലക്കുടിക്കാരൻ ചങ്ങാതി”യുടെ സെൻസർ കഴിഞ്ഞു…U സർട്ടിഫിക്കറ്റ് ലഭിച്ച വിവരം പ്രിയ സുഹൃത്തുക്കളെ അറിയിച്ചു കൊള്ളട്ടെ.. സെപ്തംബർ 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്..
മഹാപ്രളയത്തെ മനക്കരുത്തു കൊണ്ടും ഒത്തൊരുമകൊണ്ടും അതിജീവിച്ച മലയാളിക്ക്, കലാഭവൻ മണിയുടെ ജീവിതത്തേ ആസ്പദമാക്കിയുള്ള ഈ ചിത്രം..ഈ സാഹചര്യത്തിൽ കലാസ്വാദനത്തിൻെറ വേറിട്ട കാഴ്ച്ച ഒരുക്കും എന്നു ഞാൻ പ്രതീക്ഷിക്കുന്നു..
ഇന്നും മറുപടി കിട്ടാത്ത മണിയുടെ മരണവും.. ചെറുപ്പകാലത്ത് മണി അനുഭവിച്ച ജീവിത ദുഖങ്ങളും ഒക്കെ പറയുന്നുണ്ടൻകിലും, എല്ലാം മറന്ന് പൊട്ടിച്ചിരിക്കുകയും നമ്മെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത് ജീവിതം ആഘോഷമാക്കിയ മണിയേപ്പോലെ ഈ ചിത്രത്തെയും ഒരു മാസ്സ് എൻെറർടെയിനർ ആയിട്ടാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്.
ചിരിച്ചും രസിച്ചും ഈ ചിത്രം കണ്ടിരിക്കാം.. ഒടുവിൽ മണി യാത്ര ആകുന്നതു വരെ..ആ യാത്രയിൽ അന്ന്..നിറകണ്ണുകളോടെ തടിച്ചു കൂടിയ ജനസാഗരം നൽകിയ അന്ത്യാഞ്ജലി നമ്മൾ കണ്ടതാണ്.. ഈ ചിത്രവും മനുഷ്യസ്നേഹിയായ ആ കലാകാരന് ഒരു ആദരവായിരിക്കും തീർച്ച… !”.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here