ഇന്ത്യന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഗോള്‍ഡണ്‍ ഗ്ലോബ് മത്സരത്തിനിടെ കാണാതായി

ഇന്ത്യക്കാരനായ സാഹസിക യാത്രികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഒാസ്ട്രേലിയയിലെ പെര്‍ത്തില്‍ വച്ച് കാണാതായി.

ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തിനിടെയാണ് അഭിലാഷ് ടോമിയെ പരിക്കേറ്റ് കാണാതായത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.

പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പായ്‌വഞ്ചിയില്‍ കടലിലൂടെ ഒരിടത്തും നിര്‍ത്താതെ ഒറ്റയ്ക്കു ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കവെ അപകടത്തില്‍പ്പെട്ടു.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്‌ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News