മിത്സുബിഷിയുടെ പ്രൗഢി തിരിച്ചെത്തുന്നു; പുതിയ പജേറോ മോഡലുമായി ഒരൊന്നൊന്നര വരവ്

ആറുവര്‍ഷം പുതിയ ഒരു മോഡല്‍ പോലും അവതരിപ്പിക്കാതെ ഇന്ത്യയില്‍ നിലകൊണ്ട് ജാപ്പനീസ് കമ്പനി മിത്സുബിഷി ഇതാ പുതിയ മോഡലുമായി പ്രതാപം തിരിച്ചുപിടിക്കുകയാണ്. ലാന്‍സര്‍, ലാന്‍സര്‍ സീഡിയ, പജേറോ SFX, മൊണ്ടേറോ മോഡലുകളുടെ പിന്‍ഗാമിയായി വിലയ പ്രതീക്ഷയോടെയാണ് പുതിയ ഔട്ട്‌ലാന്‍ഡര്‍ എസ് യുവിയെ കമ്പനി അവതരിപ്പിച്ചത്.

കഴിഞ്ഞ ഓഗസ്റ്റില്‍ 31.95 ലക്ഷം രൂപ വിലയില്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വില്‍പനയ്‌ക്കെത്തിയിരുന്നു. ഒൗട്ട്‌ലാന്‍ഡറിനൊപ്പം പജേറോ സ്‌പോര്‍ടിനെ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍. പരിഷ്കാരങ്ങളോടെ അടുത്തവര്‍ഷം ആദ്യപാദം എസ്‌യുവിയെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലായാകും പജേറോ സ്‌പോര്‍ട് വിപണിയില്‍ എത്തുക. രാജ്യാന്തര നിരയില്‍ വരാന്‍പോകുന്ന പജേറോ സ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റായിരിക്കും ഇന്ത്യയിലും വരിക. നാലു വീല്‍ ഡ്രൈവും പ്രത്യേക ഓഫ്‌റോഡ് മോഡും പുതിയ പജേറോ സ്‌പോര്‍ടിന്റെപ്രത്യേകതകളാണ്.

രൂപത്തിലും ഭാവത്തിലും കാലത്തിനനുസരിച്ചുള്ള മാറ്റമാണ് ക്മ്പനി വരുത്തുന്നത്. വലിയ ഗ്രില്ലും കൂര്‍ത്ത ഹെഡ്‌ലാമ്പുകളും പുതിയ പജേറോ സ്‌പോര്‍ടിന്റെ മുഖം സുന്ദരമാക്കും. ഗ്രില്ലിലും, ബമ്പറിലും പടര്‍ന്നൊഴുകുന്ന ക്രോം അലങ്കാരം എസ്‌യുവിയുടെ ഡിസൈന്‍ സവിശേഷതയാണ്.

ഏഴു എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, വൈദ്യുത ഹാന്‍ഡ്‌ബ്രേക്ക് തുടങ്ങിയ നിരവധി സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 2.4 ലിറ്റര്‍ MIVEC ഡീസല്‍ എഞ്ചിനാണ് പജേറോ സ്‌പോര്‍ടിലേത്. എഞ്ചിന്‍ 178 bhp കരുത്തും 430 Nm torque ഉം പരമാവധി സൃഷ്ടിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News