‘ഞാന്‍ മരിക്കണമെങ്കില്‍, ആരെങ്കിലും കൊല്ലണം, ഇരട്ട ചങ്കനാ’; ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍

മലയാള സിനിമ പ്രേക്ഷകര്‍ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയിലറിന് മികച്ച വരവേല്‍പ്പ്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാം നേടിയിട്ടുമുണ്ട്.

കലാഭവന്‍ മണി എന്ന വ്യക്തിയുടെ ജീവിതമാണ് വിനയന്‍ എന്ന സംവിധായകന്‍ സിനിമയാക്കുന്നത്. സെന്തിലാണ് ചിത്രത്തില്‍ മണിയുടെ കഥാപാത്രത്തെ ആവിഷ്‌ക്കരിക്കുന്നത്.

വെള്ളാനകളുടെ നാട് എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകമനസുകളില്‍ ഇടം നേടിയ സെന്തില്‍ എന്ന രാജാമണിയുടെ ആദ്യ സിനിമകൂടിയാണിത്.

കലാഭവന്‍ മണിയുടെ വിവിധ ഭാവങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും സെന്തില്‍ വളരെ മികവോടെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സലിംകുമാര്‍, ജോയ് മാത്യു, ധര്‍മജന്‍, ടിനി ടോം, സുധീര്‍ കരമന, സുനില്‍ സുഗദ, രമേഷ് പിഷാരടി, കൊച്ചു പ്രേമന്‍, ഗിന്നസ് പക്രു, ശ്രീജിത്ത് രവി , വിഷ്ണു ഗോവിന്ദന്‍, ജോജു , മറിമായം ശ്രീകുമാര്‍, നിഹാരിക, രേണു, ഹണി റോസ് തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയനും ഉമ്മര്‍ മുഹമ്മദുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 28നു പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here