തൊടുപുഴ സിപിഐഎം ഓഫീസ് അക്രമം; മൂന്ന് എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍

തൊടുപുഴ: സിപിഐഎം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ മൂന്ന് എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍.

ഉടുമ്പന്നൂര്‍ ഇടമറുക് കൊക്കരണി മങ്കരയില്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ ഈഷ (44), കാരിക്കോട് കുമ്പംകല്ല് കോതായിക്കുന്നേല്‍ അലിക്കുഞ്ഞിന്റെ മകന്‍ നവാസ് (42), കാരിക്കോട് കുമ്പംകല്ല് ഓലിക്കപ്പാറയില്‍ അബ്ദുള്‍ അസീസിന്റെ മകന്‍ അമീന്‍ (20) എന്നിവരാണ് പിടിയിലായത്.

ഓഫീസ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത് ആറുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.20ന് മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘമാണ് പാലാ റോഡിലെ സ. കെ എസ് കൃഷ്ണപിള്ള സ്മാരക മന്ദിരം ആക്രമിച്ചത്. ഓഫീസിന്റെ 13 ജനാല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്ത സംഘം ഒരു സ്വിച്ച് ബോര്‍ഡും നശിപ്പിച്ചു.

ഓഫീസിലുണ്ടായിരുന്ന എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ലിനു ജോസിന് കൈയില്‍ ചില്ലുതറച്ച് പരിക്കേറ്റിരുന്നു. അക്രമികള്‍ തുണികൊണ്ട് മുഖം മറച്ചിരുന്നു.

സംഘത്തെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസി ക്യാമറയിലുടെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഗൂഢാലോചനസംബന്ധിച്ച വിവരവും ലഭിച്ചത്. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സുബൈറിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News