നാവികന്‍ അഭിലാഷ് ടോമിയുടെ പായ്‍വഞ്ചി കണ്ടെത്തി

പെര്‍ത്ത്: ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമി സഞ്ചരിച്ച പായ്‍വഞ്ചി കണ്ടെത്തി. ഇന്ത്യൻ നാവികസേനയുടെ വിമാനമാണ് പായ് വഞ്ചി കണ്ടെത്തിയത്. റേഡിയോ സന്ദേശങ്ങളിലൂടെ അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്ന്  നാവിക സേന വ്യക്തമാക്കി.

ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തിനിടെയാണ് അഭിലാഷ് ടോമിയെ പരിക്കേറ്റ് കാണാതായത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.

പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു.

പായ്‌വഞ്ചിയില്‍ കടലിലൂടെ ഒരിടത്തും നിര്‍ത്താതെ ഒറ്റയ്ക്കു ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരന്‍ കമാന്‍ഡറാണ് അഭിലാഷ് ടോമി.  ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്‌ലെ ദൊലോന്‍ തുറമുഖത്തുനിന്നാണ് പ്രയാണം  ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News