പ്രേക്ഷക പ്രീതി നേടിയ അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഉണ്ട’ ഉടൻ ആരംഭിക്കുന്നു.
ഹർഷാദിന്റെ തിരക്കഥയിൽ വരുന്ന ഉണ്ടയിൽ മമ്മൂട്ടി പോലീസ് ഓഫീസറിനെ ആണ് വേഷമിടുന്നത്. മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് ‘ഉണ്ട’.
മൂവി മില്‍ന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോസിന് വേണ്ടി കൃഷ്ണന് സേതുകുമാര്‍ ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.
ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമ ഉത്തരേന്ത്യയിലാവും കൂടുതലായും ചിത്രീകരിക്കുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here