‘വീം അൽ ദക്കീൽ’; വാര്‍ത്തയോടൊപ്പം ചരിത്രത്തിലേക്ക് നടന്നുകയറിയ വായനക്കാരി; വീഡിയോ കാണാം

വാര്‍ത്തകള്‍ ചരിത്രമാവാറുണ്ട് എന്നാല്‍ വിരളമായി ചിലപ്പോ‍ഴൊക്കെ വാര്‍ത്താ വായനയും വായനക്കാരും ചരിത്രത്തിലേക്ക് ചേര്‍ക്കപ്പെടാറുണ്ട്.

സൗദിയിലെ വാര്‍ത്താ വായനക്കാരി വീം അല്‍ ദക്കീല്‍ അവര്‍ തന്നെ വാര്‍ത്തയും ചരിത്രവുമാവുകയായിരുന്നു. സൗദിയുടെ ടെലിവിഷന്‍ വാര്‍ത്താ ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വാര്‍ത്ത വായിച്ച് ചരിത്രത്തിലിടെ നേടിയിരിക്കുകയാണ് വീം അല്‍ ദക്കീല്‍.

മറ്റൊരു വാർത്താ അവതാരകനായ ഒമർ അൽ നഷ്വാനുമായി ചേർന്നായിരുന്നു വീം അല്‍ ദക്കീല്‍ ആ ചരിത്ര ബുള്ളറ്റിൽ അവതരിപ്പിച്ചത്.

സർക്കാരിന്‍റെ അധീനതയിലുളള സൗദി ടിവി ചാനലലിലെ രാത്രി 9.30ന്‍റെ വാര്‍ത്ത വായിച്ചാണ് വീം അല്‍ ദക്കീം ചരിത്രത്തോടൊപ്പം ചേര്‍ന്നത്.

പുരുഷന്‍മാരാണ് ഇതുവരെ സൗദി ടെലിവിഷൻ ചരിത്രത്തിൽ രാത്രി വാര്‍ത്തകള്‍ വായിച്ചിട്ടുള്ളത്. സ്ത്രീകള്‍ സാധാരണയായി പുലര്‍ക്കാല വാര്‍ത്താധിഷ്ഠിത പരുപാടികളും കുക്കിങ് ഷോകളും കാലാവസ്ഥാ അപ്ഡേറ്റുകളുമാണ് ചെയ്തുകൊണ്ടിരുന്നത്.

ആദ്യത്തെ ന്യൂസ് കാസ്റ്റ് അവതരാക. ജുമാന അൽ ഷാമി യാണ്. 2016ലാണ് രാവിലത്തെ വാർത്താ പരിപാടി വനിത അവതരിപ്പിക്കുന്നത്.

ഇതിന്‍റെ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോ‍ഴാണ് സൗദി ടെലിവിഷന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. #WeamAlDakheel എന്ന ഹാഷ് ടാഗോടു കൂടി ചരിത്രം വീം അൽ ദക്കീലിലൂടെ ആവർത്തിക്കുന്നു എന്ന് സൗദി ടെലിവിഷൻ, അവരുടെ ട്വിറ്ററിൽ​ പറഞ്ഞു.

സൗദി വിഷൻ 2030 ലേയ്ക്ക് ലക്ഷ്യമിട്ടുളള നടപടികളുടെ ഭാഗമാണ് സ്ത്രീ ശാക്തീകരണം. ഇതിനായുളള നടപടികളാണ് സൗദി നടപ്പാക്കി വരുന്നത്.

2018 ജൂൺ 24 ന് വനിതകൾക്ക് വാഹനം ഓടിക്കാനുളള അനുമതി നൽകി. 2030 ഓടെ തൊഴിൽ മേഖലയിൽ സൗദി വനിതകളെ കൂടുതൽ പങ്കാളികളാക്കുക എന്ന ലക്ഷ്യവുമുണ്ട്.

ഡ്രൈവിങ് അനുമതി നൽകിയതിന് പിന്നാലെ പൈലറ്റാകാനും സ്ത്രീകൾ സൗദിയിൽ അപേക്ഷ നൽകിയത് വാർത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here