പ്രളയത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്കുള്ള അദാലത്ത് ‘കനിവ് 2018’ നാളെ

പ്രളയത്തിൽ വിദ്യാഭ്യാസ രേഖകൾ നഷ്ടമായവർക്ക് അവ ലഭ്യമാക്കുന്നതിനായി മഹാത്മാഗാന്ധി സർവ്വകലാശാല നടത്തുന്ന അദാലത്ത്‌ ‘കനിവ് 2018’ ഇന്ന് (സെപ്റ്റംബർ 25) രാവിലെ 10ന് സർവ്വകലാശാലാ ആസ്ഥാനത്ത് നടക്കും.

വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്‌, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, ഡോ. ആർ. പ്രഗാഷ്, ഡോ. പി.കെ. പത്മകുമാർ, ഡോ. കെ. കൃഷ്ണദാസ്, ഡോ. എ. ജോസ്, ഡോ. അജി. സി. പണിക്കർ, ഡോ. എം.എസ്. മുരളി, വി.എസ്. പ്രവീൺകുമാർ, ഡോ. റോയി സാം ഡാനിയേൽ, ഡോ. ആർ. അനിത, ഡോ. കെ. ജയചന്ദ്രൻ, ഡോ. കെ.എം.കൃഷ്ണൻ, ഡോ. സന്തോഷ് പി. തമ്പി, ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, രജിസ്ട്രാർ എം.ആർ. ഉണ്ണി, പരീക്ഷാ കൺട്രോളർ ഡോ. തോമസ് ജോൺ മാമ്പറ തുടങ്ങിയവർ മുഴുവൻ സമയവും അദാലത്തിൽ പങ്കെടുക്കും.

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളടക്കം ലഭ്യമാക്കാൻ സെപ്റ്റംബർ 19 വരെ സർവ്വകലാശാലാ വെബ് പോർട്ടൽ വഴി അപേക്ഷിച്ചവർക്കാണ് അദാലത്തിലൂടെ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. സർവ്വകലാശാലാ അസംബ്ലിഹാളിൽ അപേക്ഷകർ തിരിച്ചറിയൽ കാർഡുമായി എത്തണം.

വില്ലേജ് ഓഫീസർ അല്ലെങ്കിൽ റവന്യൂ അധികൃതരിൽ നിന്നുള്ള സാക്ഷ്യപത്രം ലഭ്യമാക്കാത്തവർ അവ അദാലത്തിൽ നേരിട്ട് നൽകണം. സെപ്റ്റംബർ 19ന് ശേഷം ലഭിച്ച അപേക്ഷകൾ പിന്നീട് പരിഗണിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481- 2731560.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News