ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിന് ഇന്ത്യ ഇറങ്ങുക അപ്രതീക്ഷിത മാറ്റങ്ങളോടെ

ദുബായ്: ഏഷ്യാ കപ്പിലെ ഫൈനല്‍ ഉറപ്പിച്ച ഇന്ത്യ സൂപ്പര്‍ കപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇറങ്ങുക നിലവിലെ ചീമില്‍ ചില മാറ്റങ്ങളോടെയാവുമെന്ന് സൂചന.

ഫൈനല്‍ ഉറപ്പിച്ചതിനാല്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഈ പരീക്ഷണത്തിന് കൂടുതല്‍ ആലോചിക്കേണ്ടിവരില്ല. ഓപ്പണിംഗില്‍ മാറ്റങ്ങളൊന്നും ഉണ്ടാവില്ല ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയാണ് സാധ്യത.

വണ്‍ഡൗണില്‍ ചില മാറ്റങ്ങളുണ്ടാവും. രണ്ടാം വിക്കറ്റായി അംബാട്ടി റായിഡുവോ കെഎല്‍ രാഹുലോ ഇറങ്ങിയേക്കും.

റായിഡു തുടര്‍ന്നാലും കാര്‍ത്തിക്കിന് പകരം രാഹുലിനെ കളിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ധോണി പതിവുപോലെ അഞ്ചാം നമ്പറിലെത്തുമ്പോള്‍ കേദാര്‍ ജാദവ് തന്നെ ആറാമനാകും.

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയിറങ്ങുമ്പോള്‍ ബൗളിംഗിലും ഇന്ത്യ ഒറു മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ഭുവനേശ്വര്‍ കുമാറിന് പകരം അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങിയ ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് തിരിച്ചെത്തിയേക്കും.

പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും എതിരാളികളെ വില കുറച്ച് കാണുന്നില്ല. പാക്കിസ്ഥാനെതിരെ വിജയത്തിന് അടുത്തെത്തുകയും ബംഗ്ലാദേശിനെതിരെ വിജയിക്കുകയും ചെയ്ത ടീമാണ് അഫ്ഗാന്‍.

അതുകൊണ്ട് തന്നെ ബൗളിംഗ് നിരയില്‍ വലിയ മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റ് തയാറായേക്കില്ല. ഭുവിക്ക് വിശ്രമം അനുവദിച്ചാലും ബൂംമ്ര തുടര്‍ന്നേക്കാനാണ് സാധ്യത. ജസ്പ്രീത് ബൂംമ്രയും കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും അന്തിമ ഇലവനില്‍ ഇടം പിടിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here