കൊച്ചിന്‍ ആന്‍റോ; തെരുവിലുദിച്ച് തെരുവില്‍ അവസാനിച്ച കലാ ജീവിതം

തെരുവ് വീടും സംഗീതം ജീവിതവുമാക്കി മാറ്റിയ കലാകാരനാണ് ക‍ഴിഞ്ഞ ദിവസം അന്തരിച്ച കൊച്ചിന്‍ ആന്‍റോ.

സ്ത്രീ ശബ്ദത്തിലൂടെ പാട്ടുകള്‍ പാടി ശ്രദ്ദേയനായ ആന്‍റോ ഒരു മാസത്തോളമായി തൃത്താലയിലെ സ്നേഹ നിലയം അനാഥമന്ദിരത്തിലായിരുന്നു. ചികിത്സക്കായി കോ‍ഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോ‍ഴായിരുന്നു മരണം.

നാടക ഗാനങ്ങളില്‍ ഒരു കാലത്ത് മു‍ഴങ്ങിക്കേട്ട് സ്ത്രീ ശബ്ദം ആന്‍റോയുടെയായിരുന്നു. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ജന്‍മനാടായ കൊച്ചിയില്‍ നിന്ന് മലബാറിലേക്ക് വണ്ടി കയറിയ ആന്‍റോ പിന്നീട് കൊച്ചിന്‍ ആന്‍റോയായി മാറി.

ചെറിയ പരിപാടികളില്‍ പാട്ടുകള്‍ പാടി നടന്ന ആന്‍റോ പിന്നീട് സംഗീതമഭ്യസിച്ച് ബാബുരാജുള്‍പ്പെടെ ഉള്ളവര്‍ക്കൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ചു.

കെണ്ടോട്ടിയില്‍ ബസ് സ്റ്റാന്‍റിനരികെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസമാദ്യമാണ് തൃത്താലയിലെ സ്നേഹനിലയം അനാഥമന്ദിരത്തില്‍ ആന്‍റോയെ എത്തിച്ചത്.

സ്ത്രീ ശബ്ദത്തില്‍ പാടാനുള്ള ക‍ഴിവാണ് ആന്‍റോയെ വ്യത്യസ്തനാക്കിയത്. നാടകഗാനങ്ങളിലൂടെയും സിനിമാ പിന്നണി ഗാനങ്ങളിലെ കോറസിലൂടെയുമെല്ലാം ആന്‍റോയുടെ ശബ്ദം മലയാളിക്ക് മുന്നിലെത്തി.

ആന്‍റോയുടെ ശബ്ദം മലയാളിക്ക് മുന്നിലെത്തി. പാട്ടിന്‍റെ പ‍ഴയ കാലം ഓര്‍മ പോലുമില്ലാത്ത അവസ്ഥയിലായിരുന്നു അനാഥാലയത്തിലെത്തുമ്പോള്‍ തൊണ്ണൂറ് പിന്നിട്ട ആന്‍റോ.

ആരോഗ്യനില മെച്ചപ്പെടുത്താനായി സുഹൃത്തുക്കളും അനാഥാലയം അധികൃതരും പരിശ്രമിക്കുന്നതിനിടെയായിരുന്നു മരണം.

പ്രമുഖര്‍ക്കൊപ്പം വേദിയിലെത്താന്‍ അവസരം ലഭിച്ചിട്ടും മുഖ്യധാരയില്‍ നിന്ന് എന്നും മാറി നടന്ന് തെരുവിനൊപ്പം ജീവിച്ച പാട്ടുകാരനാണ് വിടവാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here