മുൻ ചീഫ് സെക്രട്ടറി എസ് പത്മകുമാറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

മുൻ ചീഫ് സെക്രട്ടറി എസ് പത്മകുമാറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇന്നലെ രാത്രി എട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

84 വയസായിരുന്നു. പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആശുപത്രിയിലെത്തിച്ച ശേഷം രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്നാണ് അന്ത്യം. സംസ്‌‌കാരം വ്യാഴാഴ്ച പകല്‍ ഒന്നിന് തൈയ്‌ക്കാട് ശാന്തി കാവടത്തില്‍ നടക്കും.

മുന്‍ കേന്ദ്ര മന്ത്രി എസ് കൃഷ്ണകുമാര്‍ സഹോദരനാണ്. വിമലയാണ് ഭാര്യ. പാമോലിൻ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News