യുക്തിവാദികളായാല്‍ ഇങ്ങനെയും; മകന്‍റെ പിറന്നാളാഘോഷം ശ്മശാനത്തിലൊരുക്കി യുക്തിവാദി നേതാവ്; മാംസാഹാരം ക‍ഴിക്കാനെത്തിയത് ഇരുന്നൂറോളം അതിഥികള്‍

മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി(മാന്‍സ്) നേതാവ് പന്തരിനാഥ് ഷിന്‍ഡെയാണ് മകന്‍റെ പിറന്നാള്‍ ശ്മശാനത്തില്‍ ആഘോഷിച്ചത്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന മഹാരാഷ്ട്രയിലെ യുക്തിവാദി സംഘടനയായ മാന്‍സിന്‍റെ പര്‍ഭാനി പ്രസിഡന്‍റാണ് പന്തരിനാഥ് ഷിന്‍ഡെ.

ജിന്‍റൂര്‍ ഗ്രാമത്തിലെ ശ്മശാനത്തില്‍ നടന്ന പിറന്നാളോഘഷത്തില്‍ 200 ഓളം ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുത്തു. ദുരാചാരത്തിനെതിരെ പോരാടുന്നതിന്‍റെ ഭാഗമായി അതിഥികള്‍ക്ക് ഷിന്‍ഡെയും കുടുംബവും.

സസ്യാഹാരങ്ങള്‍ക്കൊപ്പം മാംസാഹാരങ്ങളും ഒരുക്കിയിരുന്നു. പ്രാദേശിക ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും അനുമതി വാങ്ങിയ ശേഷമായിരുന്നു ക‍ഴിഞ്ഞ ബുധനാ‍ഴ്ച ഷിന്‍ഡെ മകന്‍റെ പിറന്നാള്‍ ശ്മശാനത്തില്‍ ആഘോഷിച്ചത്.

ശ്മശാനത്തില്‍ പ്രേതവും ഭൂതവും പിശാചുമൊന്നും ഇല്ലെന്ന് ഗ്രാമീണരെ ബോധ്യപ്പെടുത്താനാണ് മകന്‍റെ ജന്മദിനം ഇത്തരത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നും ഷിന്‍ഡെ വ്യക്തമാക്കി.

അതേസമയം മതാചാരങ്ങളെ അപമാനിച്ചു എന്നാരോപിച്ച് ജിന്‍റൂര്‍ ബിജെപി പ്രസിഡന്‍റ് രാജേഷ് വട്ടാന്‍വാറിന്‍റെ പരാതിയെ തുടര്‍ന്ന് പന്തരീനാഥ് ഷിന്‍ഡെ ഉള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ക്കെതിരെ ഔറംഗബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മതത്തെ മന:പ്പൂര്‍വ്വം അപമാനിക്കല്‍, ശ്മശാനത്തെ അശുദ്ധമാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐപിസി സെക്ഷന്‍ 295 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍ന്ത്രവാദത്തിനുമെതിരെ പോരാടിയ നരേന്ദ്ര ധാബോല്‍ക്കറാണ് മാന്‍സിന്‍റെ സ്ഥാപകന്‍.

2013 ആഗസ്ത് 20ന് പുണെയില്‍ പ്രഭാത നടത്തത്തിനിടെ 67 കാരനായ ധാബോല്‍ക്കറെ ബൈക്കിലെത്തിയ അക്രമികള്‍ വെടിവച്ച് കൊല്ലുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News