സൗദി വികസന ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കൂടി; ഹറൈന്‍ റയില്‍വേ പദ്ധതി രാജ്യത്തിനു സമര്‍പ്പിച്ചു

സൗദി വികസന ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കൂടി. വിശുദ്ധ നഗരങ്ങളായ മക്കയേയും മീനയേയും ബന്ധിപ്പിക്കുന്ന ഹറൈന്‍ റയില്‍വേ പദ്ധതി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തിനു സമര്‍പ്പിച്ചു.

ചരിത്ര പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കാന്‍ എത്തിയ സല്‍മാന്‍ രാജാവിനെ രാജാവിന്‍െറ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് ഫൈസല്‍ രാജകുമാരന്‍, അസിസ്റ്റന്‍ ഗവര്‍ണര്‍ അബ്ദുല്ലാ ബിന്‍ ബന്ദര്‍ രാജകുമാരന്‍, ഗതാഗത മന്ത്രി നബീല്‍ മുഹമ്മദ് അല്‍ആമൂദി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

രാജ്യത്തെ എണ്‍പത്തിയെട്ടാമത്തെ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കൂടിയാണ് ലക്ഷ കണക്കിനു ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് ഉപകാരമാവുന്ന പദ്ധതി രാജ്യത്തിനു സമര്‍പിക്കുന്നതെന്ന് ഗതാഗത മന്ത്രി നബീല്‍ മുഹമ്മദ് അല്‍ആമൂദി പറഞ്ഞു.

ആധുനിക രീതിയിലുള്ള അഞ്ചു റയില്‍ വേ സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദത്തിനും സ്‌റ്റേഷനില്‍ സൗകര്യമുണ്ട്. മസ്ജിദുല്‍ ഹറാമിനു നാലു കിലോമീറ്റര്‍ അകലെയുള്ള അല്‍ റസീഫ സ്ട്ട്രീറ്റിലാണ് മക്കയിലെ റയില്‍ വേ സ്റ്റേഷന്‍ സജീകരിച്ചിരിക്കുന്നത്.

ജിദ്ദയില്‍ രണ്ട് സ്റ്റേഷനുകളാണ്. ഒന്ന് സുലൈമാനിയ സ്ട്ട്രീറ്റിലും മറ്റൊന്നു കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ്. മറ്റൊരു സ്റ്റേഷന്‍ മക്ക മദീന റൂട്ടില്‍ റാബിഗിലുള്ള കിംഗ് അബ്ദുല്ലാ എക്‌നോമിക് സിറ്റിയിലാണ്.

മദീനയില്‍ റൗദ ശരീഫിനു ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ്. മധ്യപൂര്‍വ്വ ദേശത്തെ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് ഇന്നു രാജ്യത്തിനു സമര്‍പിച്ച ഹറമൈന്‍ റയില്‍ വേ ചരക്ക് നീക്കത്തിനു പുതിയ പദ്ധതി സഹായകമാവും. വര്‍ഷത്തില്‍ 60 ലക്ഷം പേര്‍ക്ക് ഹറമൈന്‍ റയില്‍ വേയില്‍ യാത്ര ചെയ്യാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here