കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച സമരം ഹൈക്കോടതി വിലക്കി

കെ എസ് ആർ ടി സി ജീവനക്കാർ  അടുത്ത മാസം 2 മുതൽ നടത്തുമെന്ന്  പ്രഖ്യാപിച്ചിരിക്കുന്ന സമരം ഹൈക്കോടതി വിലക്കി.  ഉപഭോക്തൃ സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.  KSRTC പൊതുസേവന സംവിധാനമാണന്നും സമരം യാത്രാക്ലേശം ഉണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു . സെൻറർ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറമാണ് സമരം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക , അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത് .
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here