‘എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നു’; പൃഥ്വിരാജിനോട് ക്ഷമ ചോദിച്ച് ഐശ്യര്യ ലക്ഷ്മി

പൃഥ്വിരാജ് ഫാന്‍സിനോട് ക്ഷമ ചോദിച്ച് നടി ഐശ്യര്യലക്ഷ്മി. പൃഥ്വിരാജിനെ ട്രോളി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിലിട്ട ഒരു കമന്റിലാണ് ഐശ്യര്യയുടെ ഖേദപ്രകടനം.

2012ല്‍ അര്‍ജുന്‍ കപൂറും, പൃഥ്വിരാജും ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിന് ഐശ്വര്യ ഇട്ട കമന്റ് ഇങ്ങനെയായിരുന്നു. ‘ഇടികൊണ്ട് ഡാമേജ് ആയ അവസ്ഥയിലാണ് ഈ ചിത്രത്തില്‍ രാജപ്പന്‍. എന്റെ നായകനെ നോക്കു, എത്ര ഹോട്ടാണ് അദ്ദേഹം.’ഈ കമന്റ് പൃഥ്വി ഫാന്‍സ് വീണ്ടും പൊക്കികൊണ്ട് വന്നതോടെയാണ് ഐശ്യര്യ ഖേദപ്രകടനം.


ഐശ്യര്യയുടെ വാക്കുകള്‍:

മുന്‍പൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട ഒരു കമന്റ് ആണ് അത്.

ഇന്നത് വായിക്കുമ്പോള്‍ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്.

6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ മാത്രം ചെയ്‌തൊരു കമന്റിന്റെ പേരില്‍ നിങ്ങള്‍ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്.

തീര്‍ത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളില്‍ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here