”ഈ രംഗങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിച്ചു”; തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മായാനദിയില്‍ ടൊവിനോ തോമസുമായി അടുത്തിടപഴകിയ രംഗങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിച്ചുവെന്നാണ് നടി ഐശ്വര്യ ലക്ഷ്മി.

പക്ഷേ അവര്‍ അതു കൊണ്ടു നടക്കുകയോ അതെക്കുറിച്ചോര്‍ത്ത് കൂടുതല്‍ വേദനിക്കുകയോ ചെയ്തിട്ടില്ലെന്നും സിനിമയ്ക്കു വേണ്ടിയാണെന്നുള്ള കാര്യം അവര്‍ക്ക് മനസിലായെന്നും ഐശ്വര്യ പറഞ്ഞു.

ഐശ്വര്യയുടെ വാക്കുകള്‍:

”നല്ല പേടിയുണ്ടായിട്ടും ആഷിക്കേട്ടന്‍, ശ്യാമേട്ടന്‍, ദിലീഷേട്ടന്‍ എന്നിവരോടുള്ള വിശ്വാസത്തിന്റെ പുറത്തു ചെയ്തതാണ് ആ സീനുകള്‍. അവര്‍ ഒരിക്കലും ഇതൊരു മാര്‍ക്കറ്റിംഗ് ഗിമിക്കായി ഉപയോഗിക്കില്ലെന്നു ഉറപ്പുണ്ടായിരുന്നു.

ഒരിക്കലും ഇത് അശ്ലീലമാകില്ല എന്നും വിശ്വാസമുണ്ടായിരുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് ഇതില്‍ അശ്ലീലത കാണാന്‍ സാധിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. എന്റെ അമ്മയും അച്ഛനും സ്‌ക്രീനില്‍ ഈ രംഗങ്ങള്‍ കണ്ടു. മറ്റേതൊരു മാതാപിതാക്കളെയും പോലെ അവര്‍ക്കും വിഷമമുണ്ടായി.

പക്ഷേ അവര്‍ അതു കൊണ്ടു നടക്കുകയോ അതെക്കുറിച്ചോര്‍ത്ത് കൂടുതല്‍ വേദനിക്കുകയോ ചെയ്തിട്ടില്ല. സിനിമയ്ക്കു വേണ്ടിയാണെന്നുള്ള കാര്യം അവര്‍ക്ക് മനസ്സിലായി. മായാനദി നല്ലൊരു സിനിമയാണെന്നു അവര്‍ ഇപ്പോഴും പറയും. ആ വാക്കുകളാണ് എന്റെ ബലവും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News