സ്ത്രീകള്‍ക്ക് ഇനി നിന്നുകൊണ്ട് മൂത്രമൊ‍ഴിക്കാം; പത്ത് രൂപ വിലവരുന്ന ഉപകരണം വിപണിയില്‍

സ്ത്രീകള്‍ക്ക് പുറത്തിറങ്ങിയാല്‍ മൂത്രശങ്ക തീര്‍ക്കാന്‍ വൃത്തിയുള്ള ടോയ് ലറ്റുകള്‍ ഇല്ല എന്നത് കാലങ്ങളായുള്ള പരാതിയാണ്. വൃത്തിഹീനമായ ബാത്രൂമുകളില്‍ പലപ്പോ‍ഴും പോകാന്‍ സ്ത്രീകള്‍ മടിക്കുന്നത് ആരോഗ്യപ്രശ്നം ഭയന്നു കൂടിയാണ്.

വൃത്തിയും വെടിപ്പുമുള്ള പൊതുശൗചാലയം തേടി അലയുന്ന സ്ത്രീകള്‍ക്ക് വലിയൊരു ആശ്വാസമാണ് പുതിയ കണ്ടെത്തല്‍. ആദ്യം ഒരു അല്‍പം ആശങ്ക തോന്നുമെങ്കിലും വലിയ ആശ്വാസമാകുമെന്ന് ഉറപ്പ്.

സ്ത്രീകള്‍ക്കായി നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ കഴിയുന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് വിദ്യാര്‍ഥികളായ ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍ എന്നിവര്‍.ദില്ലി ഐ ഐ ടിയിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. സാന്‍ഫിയെന്ന ഈ ഉപകരണത്തിന് പത്തുരൂപ മാത്രമാണ് വില.

നഗരത്തിലെ വിവിധ ശൗചാലയങ്ങള്‍സ തങ്ങള്‍ സന്ദര്‍ശിച്ചു. പലയിടത്തും ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് സ്തരീകള്‍ ഉപയോഗിക്കാത്തത്. ഇരുന്ന് മൂത്രമൊ‍ഴിക്കുമ്പോള്‍ അണുബാധയുണ്ടാകുമെന്ന് ഭയന്നാണ് ഇത്. ഇതെ കുറിച്ച് ചിന്തിച്ചപ്പോ‍ഴാണ് ഇങ്ങിനെയൊരു ആശയത്തിലേക്ക് എത്തിയതെന്ന് ഇവര്‍ പറയുന്നു.

സ്ത്രീകളില്‍ കണ്ടുവരുന്ന മൂത്രാശയ രോഗങ്ങള്‍ക്കുള്ള പ്രധാന കാരണം വൃത്തിഹീനമായ പൊതുശൗചാലയങ്ങളുടെ ഉപയോഗമാണെന്നും ഇവര്‍ പറയുന്നു. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും സാരിയും ചുരിദാറും ധരിക്കുന്നവരാണ്.

ഇത് മുന്നില്‍ കണ്ടാണ് സാന്‍ഫി നിര്‍മിച്ചിരിക്കുന്നത്. ഒരു കൈകൊണ്ട് ഉപയോഗിക്കാനാവും. മറുകൈകൊണ്ട് വസ്ത്രം പിടിക്കുകയും ചെയ്യാം. ആര്‍ത്തവകാലത്തും ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഉപയോഗശേഷം കളയാവുന്ന സാന്‍ഫി ബയോഡിഗ്രേഡബിള്‍ പേപ്പര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News