കോ‍ഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിന്‍റെ കെട്ടിടം തകര്‍ന്നു; വിദ്യാത്ഥിക്ക് പരിക്ക്; പ്രതിഷേധവുമായി രക്ഷിതാക്കള്‍

കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത്.

അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു. അധികൃതരുടെ അനാസ്ഥക്കെതിരെ വിദ്യാര്‍ത്ഥികളിലും പ്രതിഷേധം ശക്തമാണ്.

കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വൈശാഖിന്റെ വാക്കുകളില്‍ ഭയവും പ്രതിഷേധവും വ്യക്തമാണ്.

കുട്ടികള്‍ കൈ കഴുകാനും പാത്രം കഴുകാനും എത്തുന്നിടത്താണ് ബൂധനാഴ്ച പാരപ്പെറ്റ് തകര്‍ന്ന് വീണത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.

ക്ലാസ് നടക്കുന്ന സമയമാതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. കേന്ദ്രീയ വിദ്യാലയത്തിലെ പകുതിയിലേറെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥയാണിത്.

പലയിടത്തും സീലിംഗ് അടര്‍ന്ന് വീഴുന്നു. നിര്‍മ്മാണത്തിലെ അപാകടതയാണ് 42 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റ ബലക്ഷയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ പല ദിവസങ്ങളിലും ക്ലാസ്സുകള്‍ക്ക് അവധി നല്‍കേണ്ട അവസ്ഥയാണ്. ഷിഫ്റ്റ് അടിസ്ഥാനത്തിലും റൊട്ടേഷന്‍ സമ്പ്രദായത്തിലുമാണ് പല ക്ലാസ്സുകളും നടത്തുന്നത്. പി ടി എ പ്രസിഡന്റ് പത്മകുമാര്‍

കെട്ടിടം അപകടവസ്ഥയിലാണെന്ന് കാണിച്ച് പ്രിന്‍സിപ്പാള്‍ കേന്ദ്രീയ വിദ്യാലയ് സങ്കതന്‍ അധികൃതര്‍ക്ക് നേരത്തെ വിവരം നല്‍കിയിരുന്നു. എന്‍ ഐ ടിയിലെ വിദഗ്ദര്‍ കെട്ടിടം പരിശോധിക്കുകയും ചെയ്തു.

കെട്ടിടം അപകടാവസ്ഥയിലാണെന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച ജില്ലാ കളക്ടറും കണ്ടെത്തി. കെട്ടിടം പണിയാന്‍ തീരുമാനമായെങ്കിലും ഫണ്ട് ഇതുവരെ പാസ്സായിട്ടില്ല.

കെട്ടിടം തകര്‍ന്ന് വീണ സാഹചര്യത്തില്‍ 3100 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ക്ക് പ്രിന്‍സിപ്പല്‍ രണ്ട് ദിവസം അവധി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News