രാജ്യത്തെ 13 % കുട്ടിക ള്‍ക്ക് ഹ്രസ്വദൃഷ്ടി; പുറത്തിറങ്ങികളിക്കണമെന്ന് നേത്ര വിദഗ്ധര്‍

കുട്ടിക്കാലത്തുതന്നെ കണ്ണാടവെക്കേണ്ടിവരുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുകയാണ്.ഹ്രസ്വദൃഷ്ടി(Myopia) ആണ് കുട്ടികളെ പിടികൂടിയിരിക്കുന്ന പ്രധാന നേത്രരോഗം.

അടുത്തിടെ ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് കീഴിലുളള രാജേന്ദ്ര പ്രസാദ് സെന്‍റര്‍ ഫോര്‍ ഓഫ്താല്‍മിക് സയന്‍സസ് നടത്തിയ പഠനത്തില്‍ രാജ്യത്തെ 13% കുട്ടികള്‍ക്ക് ഹ്രസ്വദൃഷ്ടിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഒരു പതിറ്റാണ്ടിന് മുമ്പ് ഹ്രസ്വദൃഷ്ടിയുളള കുട്ടികള്‍ 7% ആയിരുന്നു.ഇതിപ്പോള്‍ ഇരട്ടിയുടെ അടുത്തോളം എത്തിയിരിക്കുന്നു.

മൊബൈല്‍ ഫോണ്‍,വീഡിയോ ഗെയിം തുടങ്ങിയവതന്നെയാണ് ഈ കുതിച്ചുചാട്ടത്തിന്‍റെ പ്രധാന കാരണമെന്നും പഠനം ചൂണ്ടികാണിക്കുന്നു.

ഒന്നാം സ്ഥാനത്ത് ചൈന

ലോകത്ത് ഏറ്റവും അധികം ഹ്രസ്വദൃഷ്ടിയുളള കുട്ടികള്‍ ഉളളത് ചൈനയിലാണ്. ലോകാരോഗ്യ സംഘടന ഇതുസംമ്പന്ധിച്ച് അടുത്തിടെ വിശദമായ പഠനം നടത്തിയിരുന്നു.

പഠനത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. പ്രൈമറി സ്‌ക്കൂളുകളിലെ 40% കുട്ടികളും ഹൈസ്‌ക്കൂളുകളിലെ 70% കുട്ടികള്‍ക്കും ഹ്രസ്വദൃഷ്ടിയുളളതായി പഠനം കണ്ടെത്തി.

എന്നാല്‍ വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ചൈനീസ് പ്രസിഡന്റെ് ഷിജിന്‍പിങ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിമകളാകുന്നതാണ് പ്രധാന രോഗകാരണമെന്നാണ് ചൈനീസ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കാണുന്നതിനും വിപണനം നടത്തുന്നതിനും ചൈനീസ് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമാണ് കൊണ്ടുവന്നിരിക്കുന്നത്.

ജനപ്രിയ വീഡിയോ ഗെയിമുകളായ മോണ്‍സ്റ്റര്‍ ഹണ്ടര്‍ വേള്‍ഡും ഹോണര്‍ ഓഫ് കിംഗ്‌സും ചൈനയില്‍ നിരോധിച്ചു.

ഓണ്‍ലൈന്‍ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടത്തുന്നതിനെക്കുറിച്ച് എതിരഭിപ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും കര്‍ശന നടപടിയുമായി ചൈനീസ് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്

കേരളത്തിലെ കുട്ടികള്‍

കേരളത്തിലെ കുട്ടികളിലും ഹ്രസ്വദൃഷ്ടി വ്യാപകമാവുകയാണ്. മൊബൈലുകളിലും കമ്പ്യൂട്ടറുകളിലും പരിധിവിട്ടുളള വീഡിയോഗെയിമുകള്‍ കളിക്കുന്നകുട്ടികള്‍ കേരളത്തിലും ഒട്ടേറെയുണ്ട്.

എന്നാല്‍ എത്ര ശതമാനം കുട്ടികള്‍ക്ക് ഹ്രസ്വദൃഷ്ടി ഉണ്ടെന്നതിനെക്കുറിച്ചോ വീഡിയോ ഗെയിമുകള്‍ ഹ്രസ്വദ്യഷ്ടി ഉണ്ടാക്കുന്നതിന് കാരണമാവുന്നുണ്ടോ എന്നതിനെക്കുറിച്ചോ ഗൗരവതരമായ പഠനങ്ങള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല.

എന്നാല്‍ ഇതുസംമ്പന്ധിച്ച് പ്രമുഖ നേത്രരോഗ വിദഗ്ധനായ അര്‍ഷാദ് ശിരവാമന്‍ പറയുന്നത് ഇങ്ങനെ; കുട്ടികള്‍ പുറത്തിറങ്ങി കളിക്കണം.

വീഡിയൊ ഗെയിമുകള്‍ക്ക് അടിമപ്പെടുന്നത് ഹ്രസ്വദൃഷ്ടിക്ക് കാരണമാകും. ജീവിത ശൈലി മാറ്റുക എന്നതാണ് ഏറ്റവും പ്രധാനം’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News