റഫേല്‍ ഇടപാട്: കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി നിര്‍ണായക രേഖകള്‍ സിഎജിക്ക് മുന്നില്‍

റഫേൽ‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി നിർണായക രേഖകള്‍ സി എ ജി ക്ക് മുന്നില്‍. റഫേലിന് കേന്ദ്ര സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില കൂടിപ്പോയെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നു.

ഇതിനെതിരെ മുതിരന്ന ഉദ്യോഗസ്ഥയെ കൊണ്ട് കുറിപ്പ് എഴുതിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് മാറി കടന്നത്‌. രണ്ടു രേഖകളും സി എ ജി പരിശോധിക്കും.

രാജീവ് വർമ്മയെന്ന ജോയിൻറ് സെക്രട്ടറിയാണ് വിയോജന കുറിപ്പ് എഴുതിയതെന്ന് കോൺഗ്രസ് വെളിപ്പെടുത്തി .

ഫ്രാന്‍സില്‍ നിന്നും ഉയര്‍ന്ന വിലക്ക് യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തെ പ്രതിരോധ മന്ത്രാലയത്തിലെ കൊണ്ട്രകറ്റ് നെഗോസിയേഷന്‍ കമ്മറ്റിയില്‍ അംഗമായ, ജോയിന്റ് സെക്രട്ടറി ആന്‍ഡ്‌ അക്യുസിഷന്‍ മാനേജറായ രാജീവ് വർമ്മ എതിർത്ത് ഫയലിൽ എഴുതി.

2016 സെപ്റ്റംബറില്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കാരും , ഫ്രഞ്ച് പ്രതിരോധ മന്ത്രിയും തമ്മില്‍ കരാര ഒപ്പിടുന്നതിനു ഒരു മാസം മുന്‍പാണ്, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പ് എഴുതിയത്.

നേരത്തെ 126 വിമാനങ്ങള്‍ വാങ്ങുന്നതിനായി കാണിച്ച അടിസ്ഥാന തുകയിലും കൂടുതലാണ് 36 വിമങ്ങള്‍ക്കായി കാണിച്ചത് എന്നത് വിയോജന കുറിപ്പിൽ ചൂണ്ടി കാണിക്കുന്നു.

ഈ എതിര്‍പ്പിനെ തുടര്‍നാണ് കരാറിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം ലഭിക്കുന്നത് വൈകിയത്. ഇതിനെ മറികടക്കാൻ ഡയറക്റ്റര്‍ ജനറല്‍ ഓഫ് അക്യുസിഷൻ ഉദ്യേഗസ്ഥയായ സ്മിത നാഗരാജിനെ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കുറിപ്പ് എഴുതി.

ഇവരെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള ഇടപെടലിലൂടെയാണ് നിയമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
വിയോജനക്കുറിപ്പ് മറികടന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജോയിന്റ് സെക്രട്ടറി ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചു.

ഈ സമയത്ത് കേന്ദ്ര സർക്കാർ കരാർ പ്രാബല്യത്തിലാക്കി. രണ്ടു രേഖകളും സിഎജി മുന്നില്‍ എത്തിയിട്ടുണ്ട്. വിയോജനക്കുരിപ്പിനെ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുമെന്നാണ് സൂചന. പാര്‍ളിമെന്‍റിന്‍റെ ശീത കാല സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News