മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു

മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി ചുമതലയേറ്റു. മൂന്ന് വർക്കിങ് പ്രസിഡന്റുമാരും പ്രചരണ സമിതി അധ്യക്ഷനും നേതൃത്വം ഏറ്റെടുത്തു. ബെന്നി ബഹനാനും UDF കൺവീനറായി ചുമതലയേറ്റെടുത്തു.

കോൺഗ്രസ് പ്രവർത്തകരുടെ ആവേശപ്രകടനങ്ങൾക്കിടയിലൂടെയാണ് kpcc യുടെ പുതിയ പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും ഇന്ദിരാഭവനിലെത്തിയത്.

രാവിലെ 11.30 ഓടെ കെ പി സി സി ആസ്ഥാനത്തെത്തിയ മുല്ലപ്പള്ളി ദേശീയ പതാക ഉയർത്തി

തുടർന്ന് നിലവിലെ പ്രസിഡന്റ് എം എം ഹസനിൽ നിന്ന് ചുമതലയേറ്റടതു. പാർട്ടിയെ ഐക്യത്തോടെ മുന്നോട്ടു നയിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മുല്ലപ്പള്ളി പറഞ്ഞു

വർക്കിങ്ങ് പ്രസിഡന്റുമാരായ കെ സുധാകരനും എം ഐ ഷാനവാസും കൊടിക്കുന്നിൽ സുരേഷും പ്രചരണ സമിതി തലവൻ കെ മുരളീധരനും മുല്ലപ്പള്ളിക്കൊപ്പം ചുമതലയേറ്റു.

എകെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല.പിസി ചാക്കോ, കെ സി വേണുഗോപാല്‍ എന്നീ മുതിർന്ന നേതാക്കളും MP മാർ MLA മാർ ഉൾപ്പെടെ നേതൃ നിരയും പ്രവർത്തകരും സ്ഥാനമേറ്റടുക്കൽ ചടങ്ങിന് സാക്ഷികളായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here