പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; രണ്ട് തമി‍ഴ് സ്ത്രീകള്‍ അറസ്റ്റില്‍

പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് തമി‍ഴ് സ്ത്രീകള്‍ അറസ്റ്റില്‍. മധുര വടിപേട്ടി സ്വദേശിനികളായ ജ്യോതി, ദേവസേന എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങള്‍ കോ‍ഴിക്കോട് ജില്ലയില്‍ വര്‍ദ്ധിച്ചു വരികയാണ്. തിരൂരിലെ ന‍ഴ്സിങ് ഹോമില്‍ നിന്ന് ഒരു കുഞ്ഞിന്‍റെ പാദസരം മോഷണം പോകുന്നത് ഇക്ക‍ഴിഞ്ഞ തിങ്കളാ‍ഴ്ചയാണ്.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മധുര വടിപേട്ടി സ്വദേശികളായ ജ്യോതി, ദേവസേന എന്നീ രണ്ട് തമി‍ഴ് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തിരൂര്‍ പ്രദേശത്ത് നടന്ന പല മോഷണങ്ങളുടെയും ചുരുള‍ഴിഞ്ഞത്.

പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വലിയ സംഘത്തിലെ കണ്ണികളാണ് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകള്‍.
മഞ്ചേരി ബസ്സ്റ്റാന്‍റ് പരിസരത്ത് സംശയാസ്പദമായ രീതിയിലാണ് പൊലീസ് ഇവരെ കണ്ടത്തിയത്. തിരക്കുള്ള സ്ഥലങ്ങളും ബസ്സ്റ്റാന്‍റുകളുമാണ് ഇവര്‍ മോഷണത്തിനായി തെരഞ്ഞെടുക്കുന്ന പ്രധാന സ്ഥലങ്ങള്‍.

മോഷണം നടന്ന ഉടന്‍ ഇവര്‍ ആ സ്ഥലം വിടുന്നു. പിന്നീട് ആ പരിസരങ്ങളിലേക്ക് പോകുന്നതും ഒ‍ഴിവാക്കുന്നു. ഇതാണ് പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ അവരെ സഹായിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ് സ്ത്രീകൾ ഉൾപ്പെടുന്ന മോഷണസംഘങ്ങൾ തിരൂർ നഗരത്തിൽ സജീവമായ സാഹചര്യത്തിൽ ഇവരെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനൊരുങ്ങുകയാണ് പൊലിസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here