കുക്ക് ഫോർ കേരള ക്യാമ്പെയ്ന്‍; നവകേരള നിര്‍മ്മാണത്തിനായി കെെകോര്‍ത്ത് ഷെഫുമാരും; ഒരു ദിവസത്തെ വരുമാനം നവകേരള സൃഷ്ടിക്ക്

നവകേരള സൃഷ്ടിയിൽ ഷെഫുമാരും കണ്ണികളാകുന്നു കുക്ക് ഫോർ കേരള ക്യാമ്പൈനിൽ വിദേശിസ്വദേശി ഷെഫുമാരും കൈകോർത്തു. അഗ്നിസാക്ഷിയായി ഓരോ ഷെഫുമാരും അവരുടെ കൈപുണ്യം രുചിയിലൊതുക്കാതെ പ്രളയാനന്തര കേരളത്തിന് പുതുജീവൻ പകരുന്നു.

കുക്ക് ഫോർ കേരള ക്യാമ്പൈനിലൂടെ കൊല്ലം റാവീസിലെ ചീഫ് കുക്ക് സുരേഷിന്റെ നേതൃത്വത്തിൽ തുടങ്ങിയ ക്യാമ്പൈന് സഹപ്രവർത്തകരും വിദേശത്തെ ഷെഫുമാരും പിന്തുണച്ച് അവരുടെ ഒരു ദിവസത്തെ വരുമാനം നവകേരള സൃഷ്ടിക്ക് നൽകും.

ഹോമൊ ഇറക്ടസ് എന്ന ഗുഹാമനുഷ്യനാണ് ജീവൻ നിലനിർത്താൻ അന്നേ വരെ ഉണ്ടായിരുന്ന ആഹാര രീതിയിൽ നിന്ന് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടതെങ്കിൽ ഇന്നത്തെ ഷെഫുമാർ അവരുടെ ക്യൂസൈനിൽ ഭക്ഷണം പാചകം ചെയ്യുന്നത് നവകേരള സ്യഷ്ടിക്കുകൂടിയാണ്.

റാലീസിൽ ഒക്ടോബറിൽ ഫുഡ് ഫെസ്റ്റ് നടത്തി കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here