ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം; സുപ്രീം കോടതിയുടേത് ചരിത്ര വിധി

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് സുപ്രീം കോടതി. സ്തീകള്‍ക്ക് ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.

സ്തീകള്‍ പുരുഷന്മാരേക്കാള്‍ താ‍ഴെയല്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം. വിശ്വാസത്തില്‍ ചതുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അഞ്ചംഗ ഭരണഘടനാ ‍ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്രക്ക് വ്യത്യസ്താഭിപ്രായം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ എ.എം ഖാന്‍വില്‍ക്കര്‍ ഡിവൈ ചന്ദ്രചൂഡ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എട്ടു ദിവസം നീണ്ടുനിന്ന വാദത്തിനുശേഷമാണ് വിധി പ്രസ്താവിക്കുന്നത്.

ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് അസാധുവായി.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തൊട്ടുകൂടായ്മയുടേയും ലിംഗ വിവേചനത്തിന്റേയും ഭാഗമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News