മലയാളം കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനായി വീണ്ടും മലയാളത്തിന്റെ മെഗാ താരം; എംഡിയായി ജോണ്‍ ബ്രിട്ടാസും തുടരും

കൈരളി ടിവി ചെയർമാനായി പദ്മശ്രീ ഭരത് മമ്മൂട്ടിയും മാനേജിംഗ് ഡയറക്ടറായി ജോൺ ബ്രിട്ടാസും തുടരും. തിരുവനന്തപുരം കൈരളി ടവേ‍ഴ്സിൽ ചേർന്ന മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്‍റെ 18-ാം വാർഷിക പൊതുയോഗത്തിന്‍റെതാണ് തീരുമാനം. ഡയറക്ടർ ബോർഡിലും മാറ്റമില്ല.

കൈരളി ടി.വി ആസ്ഥാനമായ തിരുവനന്തപുരത്തെ കൈരളി ടവറിൽ ചേർന്ന മലയാളം കമ്മ്യൂണിക്കേഷൻസിന്‍റെ വാർഷിക പൊതുയോഗമാണ് ചെയർമാനായി പദ്മശ്രീ ഭരത് മമ്മൂട്ടിയെ വീണ്ടും തെരഞ്ഞെടുത്തത്.

മാനേജിംഗ് ഡയറക്ടറായി ജോൺ ബ്രിട്ടാസും തുടരും. ഡയറക്ടർ ബോർഡിലും മാറ്റമില്ല. കാലാവധി ക‍ഴിയുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി ആർ അജയൻ, വി കെ മുഹമ്മദ് അഷ്റഫ് എന്നിവരെ പുനർനിയമിച്ചു.

എ.വിജയരാഘവൻ, സി.കെ കരുണാകരൻ, എം.എം മോനായി, എ.കെ മൂസ മാസ്റ്റർ എന്നിവരാണ് മറ്റ് ബോർഡംഗങ്ങൾ. ഓഡിറ്റർമാരായി എഫ്.ആർ.ജി അസോഷ്യേറ്റ്സ് കൊച്ചി തുടരും. കമ്പനിയുടെ കണക്കുകളും പൊതുയോഗം അംഗീകരിച്ചു.

സാമൂഹ്യ പ്രതിബദ്ധതയോട് കൂടി മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ചെയർമാൻ മമ്മൂട്ടി പറഞ്ഞു. കൂടുതൽ മികച്ച പരിപാടികൾ സ്ക്രീനിലെത്തിക്കുന്നതിനു‍ള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മാനേജിങ് ഡയറക്ടർ ജോൺ ബ്രട്ടാസ് വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ പല ചാനലുകളും പ്രതിസന്ധി നേരിടുമ്പോ‍ഴാണ് കൈരളി ചാനൽ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതെന്ന് ബോർഡംഗം എ.വിജയരാഘവൻ പറഞ്ഞു.

കമ്പനി സെക്രട്ടറി കെ.പി സുകുമാരൻ പൊതുയോഗത്തിൽ കണക്കുകൾ അവതരിപ്പിച്ചു. പൊതുയോഗശേഷം ഡയറക്ടർ ബോർഡ് യോഗവും ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News