ഇന്തോനേഷ്യയില്‍ വന്‍ഭൂചലനവും സുനാമിയും; മരണം 400; അഞ്ഞൂറിലധികം പേര്‍ക്ക് പരുക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും മരണം 384 ആയി.

അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഇന്തൊനീഷ്യന്‍ ദുരന്തനിവാരണ സേന പുറത്തുവിട്ട വിവരം.

രക്ഷാപ്രവര്‍ത്തകര്‍ക്കു ദുരന്തബാധിത മേഖലയിലേക്ക് എത്തിച്ചേരാന്‍ സാധിക്കാത്തതാണ് മരണ സംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്ന ആശങ്കക്ക് കാരണം. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു.

സുലാവേസിയിലെ പലുവിലും ഡങ്കല നഗരത്തിലും അഞ്ചടി ഉയരത്തിലാണ് സുനാമി വീശിയടിച്ചത്. പ്രദേശവുമായുള്ള ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്.

അതോടോപ്പം റോഡുകളും തകര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഹെലികോപ്റ്റര്‍ മുഖാന്തരമുള്ള രക്ഷാ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ മൃതതദേഹങ്ങള്‍ കുടുങ്ങികിടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News