ടൂറിസം മേഖലയുടെ പുരോഗതിക്ക് ഇനി സംസ്ഥാനത്ത് രാത്രികാല ടൂറിസം രീതികള്‍ അവതരിപ്പിക്കണമെന്ന് കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്.

ടൂറിസ്റ്റുകളായി യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് അനുയോജ്യമായ രീതികള്‍ കൊണ്ടുവരണമെന്നും കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന ചര്‍ച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു.

പ്രതിവര്‍ഷം ലക്ഷക്കണക്കിന് വിദേശികളാണ് വിനോദസഞ്ചാരികളായ സംസ്ഥാനത്ത് എത്തുന്നത്. ആയുര്‍വേദ ടൂറിസത്തിന് ഭാഗമായി എത്തുന്നവരില്‍ ഏറിയപങ്കും മുതിര്‍ന്നവരായ വിദേശികളാണ്.

സംസ്ഥാനത്ത് രാത്രികാല ടൂറിസത്തിനും പ്രാധാന്യം നല്‍കിയെങ്കില്‍ മാത്രമേ കൂടുതല്‍ യുവാക്കളായ വിദേശികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുകയുള്ളൂ എന്ന് ട്രാവല്‍ മാര്‍ട്ടിന് ചര്‍ച്ചയ്ക്കിടെ നവകേരളം ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ടൂറിസം രംഗത്തെ പ്രമുഖരായ വ്യക്തികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരള ടൂറിസത്തിന് മുഖച്ഛായ മാറ്റുന്ന ആശയങ്ങളാണ് കേരള ട്രാവല്‍ മാര്‍ട്ടിന് പത്താം പതിപ്പില്‍ ഉയര്‍ന്നുവന്നത്.