ഫെെനല്‍ രാത്രിയിലെ ഏറ്റവും സുന്ദരമായ നിമിഷം ഇതാണ്; വെെറലായി ശിഖര്‍ ധവാന്‍റെ കുറിപ്പും ചിത്രവും

ദുബായ്: ചരിത്ര നിമിഷം കുറിച്ച് എഷ്യാക്കപ്പില്‍ ഇന്ത്യ വീണ്ടും മുത്തമിട്ടു. ഫെെനലില്‍ ഇന്ത്യയും- ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്ക്കൊപ്പം നിന്നു. കലാശ പ്പോരാട്ടത്തില്‍ ബംഗാളിനെ മൂന്നു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ കിരീടം സ്വന്തമാക്കിയത്.

5 മത്സരങ്ങളുടെ പരമ്പരയില്‍ ശിഖര്‍ ധവാനാണ് മാന്‍ ഒഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിന് പിന്നാലെ ശിഖര്‍ ധവാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച ഒരു ചിത്രമാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

മകന്‍ സോറാവറിനൊപ്പം ട്രോഫിയും ഉയര്‍ത്തി നില്‍ക്കുന്നതാണ് ചിത്രം. ഈ നിമിഷമാണ് ഏറ്റവും സുന്ദരമെന്നും ഫൈനല്‍ രാത്രിയിലെ ഏറ്റവും മികച്ച സമയമാണെന്നുമാണ് ശിഖര്‍ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News