ചെന്നിത്തലയുടെ വാദങ്ങളെ പൊളിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ പീപ്പിളിന്; മദ്യ ഫാക്ടറി തുടങ്ങാന്‍ കിന്‍ഫ്ര ഭൂമി കൈമാറ്റം ചെയ്തില്ലെന്ന് രേഖകള്‍; ഭൂമി ഇപ്പോഴും സര്‍ക്കാരിന്റെ പക്കല്‍ തന്നെയെന്നും രേഖകള്‍

തിരുവനന്തപുരം: മദ്യ ഫാക്ടറി തുടങ്ങാന്‍ സര്‍ക്കാര്‍ കിന്‍ഫ്രയുടെ ഭൂമി അനുവദിച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ വാദം പൊളിയുന്നു. സര്‍ക്കാര്‍ ഭൂമി ആര്‍ക്കും കൈമാറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പീപ്പിളിന്.

മൂന്ന് വകുപ്പുകളുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഭൂമി തരികയുള്ളു എന്നാണ് അപേക്ഷകന് കിന്‍ഫ്ര നല്‍കിയ മറുപടി. എന്നാല്‍ ഭൂമി കൈമാറ്റം ചെയ്തു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

2017 മാര്‍ച്ച് 27 ന് മദ്യ ഫാക്ടറി തുടങ്ങാന്‍ കിന്‍ഫ്രയുടെ ഭൂമി വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് പവര്‍ ഇന്‍ഫോടെക് എന്ന കമ്പനിക്ക് വേണ്ടി തിരുവനന്തപുരം സ്വദേശിയായ അലക്‌സ് മാളിയേക്കല്‍ എന്നയാള്‍ കിന്‍ഫ്ര ജനറല്‍ മാനേജര്‍ അപേക്ഷ നല്‍കി.

ഫാക്ടറി തുടങ്ങാന്‍ ഉള്ള സ്ഥലം തരണമെങ്കില്‍ എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റ്, മലനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് എന്നീ മൂന്ന് വകുപ്പുകളുടെ അനുമതി പത്രം ഹാജരാക്കാന്‍ കിന്‍ഫ്ര ആവശ്യപ്പെട്ടു.

ഇത് ഹാജരാക്കിയാല്‍ 10 ഏക്കര്‍ ഭൂമി കളമശേരിയിലെ ഹൈടെക് പാര്‍ക്കില്‍ അനുവദിക്കാന്‍ തയ്യാറാണെന്നും കിന്‍ഫ്ര 2017 മാര്‍ച്ച് 29ന് നല്‍കിയ മറുപടി കത്തില്‍ പറയുന്നു.

എന്നാല്‍ 18 മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ വകുപ്പുകളുടെ അനുമതി വാങ്ങി നല്‍കാന്‍ പവര്‍ ഇന്‍ഫോടെക്‌ന് കഴിഞ്ഞിട്ടില്ല. ഒരു തുണ്ട് സര്‍ക്കാര്‍ ഭൂമി പോലും കൈമാറ്റം ചെയ്തിട്ടില്ലെന്ന് ഇരിക്കെ പ്രതിപക്ഷ നേതാവ് പൂകമറ സൃഷ്ടിക്കാന്‍ ആണ് ശ്രമിക്കുന്നത്.

കിന്‍ഫ്രയുടെ ഭൂമി കൈമാറ്റം ചെയ്തിട്ടില്ലെന്ന് പകല്‍ പോലെ വ്യക്തമാണെന്ന് ഇരിക്കെ പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News