ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ വേഗത്തില്‍ അന്വേഷിക്കാന്‍ സംവിധാനം കൊണ്ടു വരണം: ബൃന്ദ കാരാട്ട്

ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ വേഗത്തില്‍ അന്വേഷിക്കാന്‍ സംവിധാനം കൊണ്ടുവരണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ജുഢീഷ്യറിയുടെ സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ഗോപാല്‍ ഗൗഡ ആരോപിച്ചു.

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും മഹത്വവുമെന്ന വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ലോയേഴ്സ് യൂണിയന്‍ ദില്ലിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

നിലവിലെ സാഹരചര്യത്തില്‍ ഇന്ത്യന്‍ നീതി ന്യായവ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ അക്കമിട്ടു നിരത്തിയായിരുന്നു ഇരുവരുടേയും പ്രസംഗം. നീതി ന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റമാണ് ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായത്.

കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തുന്നത് വൈകിപ്പിച്ചത് മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ്.നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഈ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയ വിശദീകരണങ്ങള്‍ ന്യായീകരിക്കാന്‍ ആകില്ലെന്നും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ഗോപാല്‍ ഗൗഡ വ്യ്ക്തമാക്കി.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഭീഷണിയിലാണെന്നും ജുഡീഷ്യല്‍ നിയമനത്തിനുള്ള കൊളീജിയം സംവിധാനം മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ വേഗത്തില്‍ അന്വേഷിക്കാന്‍ സംവിധാനം കൊണ്ടുവരണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News