സ്വിഫ്റ്റിന് വീണ്ടും പുതിയ പതിപ്പ്; വിപണി കീ‍ഴടക്കാനൊരുങ്ങി മാരുതി

സ്‌പോര്‍ടി സ്റ്റൈലുള്ള കാറുകള്‍ക്ക് പ്രചാരം കൂടുന്നതിനെ തുടര്‍ന്ന് മാരുതി കൂടുതല്‍ പരീക്ഷണത്തിനൊരുങ്ങുന്നു.  ബലെനോയുടെ പരിഷ്കരിച്ച സ്‌പോര്‍ടി പതിപ്പ് ബലെനോ RS മാരുതിക്ക് വിപണിയില്‍ ഒരു പൊന്‍തൂവല്‍ സമ്മാനിച്ചതോടെയാണ് കൂടുതല്‍ സ്പോര്‍ട്ടി കാറുകള്‍ കമ്പനി ഇറക്കുന്നത്.

ഇതിനോടകം തന്നെ ഹിറ്റായ സ്വിഫ്റ്റിലും RS പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി. ബലെനോ RS -ലുള്ള 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനായിരിക്കും മാരുതി സ്വിഫ്റ്റ് RS -ല്‍. ബലെനോ RS -നെക്കാളും കുറഞ്ഞവിലയിലാകും സ്വിഫ്റ്റ് RS -നെ വിപണിയില്‍ എത്തിക്കുക.

നിലവില്‍ 7.31 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വിഫ്റ്റ് മോഡലിന് വിപണിയില്‍ വില. ഇക്കാരണത്താല്‍ സ്വിഫ്റ്റ് RS -ന് 7.80 മുതല്‍ എട്ടുലക്ഷം രൂപവരെ വില കരുതുന്നതില്‍ തെറ്റില്ല. ബലെനോ RS -ലുള്ള 998 സിസി ബൂസ്റ്റര്‍ജെറ്റ് മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 101 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കാനാവും.

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കാറിന്‍റെ ശക്തി. കരുത്തുറ്റ എഞ്ചിന് പുറമെ പുറംമോടിയില്‍ സ്‌പോര്‍ടി ഭാവപ്പകര്‍ച്ചയും സ്വിഫ്റ്റ് RS നേടും. വീതിയേറിയ ബമ്പര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, മേല്‍ക്കൂരയിലുള്ള സ്‌പോയിലര്‍ തുടങ്ങിയ ഘടകങ്ങള്‍ സ്വിഫ്റ്റ് RS -ല്‍ ഒരുങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here