മാഹി പോലീസിന്‍റേത് പക്ഷപാതപരമായ നടപടികൾ; കണ്ണിപൊയിൽ ബാബു കൊലപാതക കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബാഗങ്ങൾ

കണ്ണിപൊയിൽ ബാബു കൊലപാതക കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ബാബുവിന്റെ കുടുംബാഗങ്ങൾ പുതുച്ചേരി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മാഹി പോലീസിന്റെ പക്ഷപാതപരമായ നടപടികൾ അവസാനിപ്പിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.

കുടുംബത്തിന്റെ ആരോപങ്ങൾ ഗൗരവമായി കാണുന്നുവെന്നും ബാബു വധക്കേസിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പുതുച്ചേരി മുഖ്യമന്ത്രി പ്രതികരിച്ചു. മാഹി പള്ളൂരിലെ സി പി ഐ എം നേതാവായിരുന്ന കണ്ണിപൊയിൽ ബാബുവിനെ ആർ എസ് എസുകാർ കഴുത്തറുത്ത് കൊലപ്പെടുത്തി നാല് മാസം പിന്നിട്ടിട്ടും ഇതുവരെയും മുഴുവൻ പ്രതികളെയും പിടികൂടാൻ മാഹി പൊലീസിന് സാധിച്ചിട്ടില്ല.

പ്രധാന പ്രതികൾക്ക് രക്ഷപെടാൻ പോലീസ് അവസരം നൽകുന്നു എന്ന ആക്ഷേപവും ശക്തമാണ്.പോലീസ് പക്ഷപാതപരമായ നിലപാട് തുടരുന്ന സാഹചര്യത്തിലാണ് നിവേദനവുമായി ബാബുവിന്റെ കുടുംബങ്ങൾ പുതുച്ചേരി മുഖ്യ മന്ത്രി വി നാരായണ സ്വാമിയേ കണ്ടത്.

കണ്ണിപൊയിൽ ബാബു വധക്കേസ് അന്വേഷണത്തിൽ കുടുംബത്തിനുള്ള പരാതികൾ പരിശോധിക്കുമെന്നും പ്രതികളെ മുഴുവൻ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി നാരായണ സ്വാമി പറഞ്ഞു.

നിവേദനത്തിൽ പറഞ്ഞ കാര്യങ്ങൾ ഗൗരവമായി എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി എ എൻ ഷംസീർ എം എൽ എ പറഞ്ഞു.

ബാബുവിന്റെ ഭാര്യ അനിത,അമ്മ സരോജിനി,മക്കളായ അനുനന്ദ്, അനുപ്രിയ, അനാമിക, സഹോദരൻ മനോജ് തുടങ്ങിയവരാണ് മാഹി ഗവൺമെന്റ് ഹൗസിൽ പുതുച്ചേരി മുഖ്യമന്ത്രിയെ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here