‘സുപ്രീം കോടതി ജഡ്ജിമാർ തലയ്ക്ക് വെളിവില്ലാത്തവര്‍; വിധികള്‍ പുനഃ പരിശോധിക്കണം;’ സുപ്രീം കോടതിയുടെ സുപ്രധാന വിധികളെ പരിഹസിച്ച് കെ സുധാകരന്‍ 

സുപ്രീം കോടതിയെ അധിക്ഷേപിച്ച് കോൺഗ്രസ്സ് വർക്കിങ്ങ് പ്രസിഡന്റ് കെ സുധാകരൻ. ശബരിമല സ്ത്രീ പ്രവേശനത്തിലും വിവാഹേതര ബന്ധം സംബന്ധിച്ച വിധിയിലുമാണ് ജഡ്ജിമാരെ അധിക്ഷേപിച്ച് സുധാകരൻ പരസ്യമായി രംഗത്തെത്തിയത്.

സുപ്രീം കോടതി ജഡ്ജിമാർ തലയ്ക്ക് വെളിവില്ലാത്തവരാണെന്നും വിധി പുനഃ പരിശോദിക്കണമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. കെ പി സി സി വർക്കിങ് പ്രെസിഡന്റായത്തിന് ശേഷം ആദ്യമായി കണ്ണൂരിൽ എത്തിയപ്പോൾ പ്രവർത്തകർ നൽകിയ സ്വീകരണ യോഗത്തിലാണ് കെ സുധാകരൻ സുപ്രീം കോടതിയെ പരസ്യമായി അധിക്ഷേപിച്ചത്.

പ്രസംഗത്തിൽ പരമോന്നത നീതി പീഠത്തെയും ജഡ്ജിമാരെയും പല തവണ സുധാകരൻ പരിഹസിച്ചു.വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ച ജഡ്ജിയെ കുറിച്ച് തലയ്ക്ക് വെളിവില്ലാത്തയാൾ എന്നായിരുന്നു സുധാകരന്റെ പരിഹാസം.

ശബരിമല കേസിലും സുധാകരൻ പരമോന്നത കോടതിയെ വിമർശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.എന്തിനും ഏതിനും കോടതി ഇടപെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് സുധാകരൻ പറഞ്ഞു സുപ്രീം കോടതിയുടെ സമീപകാല വിധികൾ പുനഃപരിശോധിക്കണമെന്നും സുധാകരൻ പറഞ്ഞു.

നേരത്തെയും സുധാകരൻ ജഡ്ജിമാർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.ഒരു ഹൈക്കോടതി ജഡ്ജി കൈക്കൂലി വാങ്ങി എന്നായിരുന്നു അന്ന് സുധാകരന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News