ചെന്നിത്തലയുടെ ആരോപണങ്ങള്‍ പൊളിയുന്നു; സംസ്ഥാനത്ത് അവസാനമായി മദ്യഫാക്ടറിക്ക് ലൈസന്‍സ് നല്‍കിയത് എ.കെ ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ; രേഖകള്‍ പീപ്പിളിന്

സംസ്ഥാനത്ത് അവസാനമായി മദ്യഫാക്ടറിക്ക് ലൈസെന്‍സ് നല്‍കിയത് 2003 ല്‍ AK ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ . മലബാര്‍ ബ്യൂവറീസ് എന്ന മദ്യ കമ്പനിക്കാണ് ലൈസെന്‍സ് നല്‍കിയത്. 1999 ന് ശേഷം ഒരു മദ്യകമ്പനിക്കും പ്രവര്‍ത്തനാനുമതി നല്‍കിയെട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം. ആന്‍റണി സര്‍ക്കാര്‍ മലബാര്‍ ബ്യൂവറീസിന് ലൈസൈന്‍സ് നല്‍കിയതിന്‍റെ രേഖകള്‍ പീപ്പിളിന് ലഭിച്ചു.

1999 ന് ശേഷം സംസ്ഥാനത്ത് ഒരു മദ്യ കമ്പനിക്കും അനുമതി നല്‍കിയിട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്ന തെളിവുകളാണ് പുറത്താവുന്നത്. 2003 ലെ എ കെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്താണ് സംസ്ഥാനത്ത് അവസാനമായി ഒരു മദ്യ ഫാക്ടറി തുടങ്ങാനായി ലൈസെന്‍സ് ലഭിക്കുന്നത് .

കല്‍ക്കട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷൈ വാല്ലസ് എന്ന മദ്യ കമ്പനി തൃശൂരില്‍ ആരംഭിച്ച മലബാര്‍ ബ്യൂവറീസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ലൈസെന്‍സ് നല്‍കിയത് . അന്നത്തെ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ആന്‍റണി മന്ത്രിസഭയുടെ തീരുമാനം.

സംസ്ഥാനത്തിന് ആവശ്യമായ  അന്‍പത് ശതമാനം ബീയറും സംസ്ഥാനത്തിന് പുറത്ത്  നിന്ന് ഇറക്കുമതി ചെയ്യുന്നതിനാല്‍ ഈ തീരുമാനം അനിവാര്യമെന്നായിരുന്നു  സര്‍ക്കാരിന് വേണ്ടി അന്നത്തെ ടാക്സ് സെക്രട്ടറിയായിരുന്ന എല്‍ നടരാജന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത് .
 മദ്യ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചാല്‍ തൊ‍ഴില്‍ അവസരങ്ങള്‍ കൂടുമെന്നും, സംസ്ഥാനത്തിന് അധിക നികുതി വരുമാനം ലഭിക്കുമെന്നും യുഡിഎഫ് സര്‍ക്കാരിന്‍റെ ഉത്തരവില്‍ പറുയന്നു.
മദ്യത്തിന്‍റെ പ്രഖ്യാപിത ശത്രുവെന്ന് വിളിപേര് ഉളള  എ കെ ആന്‍റണി മുഖ്യമന്ത്രിയും , മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ .ശങ്കരനാരായണന്‍ എക്സൈസ് വകുപ്പിന്‍റെ മന്ത്രിയുമായി ഇരിക്കുന്ന ഘട്ടത്തിലാണ് മദ്യ ഫാക്ടറിക്ക് പ്രവര്‍ത്താനാനുമാതി ലഭിച്ചെതെന്നതാണ് വിചിത്രമായി തോന്നുന്നത്.
സര്‍ക്കാരില്‍ നിന്ന് ലൈസൈന്‍സ് നേടി എതാനും നാളുകള്‍ ക‍ഴിഞ്ഞപ്പോള്‍  കുപ്രസിദ്ധ മദ്യ രാജാവായ വിജയ്മല്ല്യ ഷൈ വാല്ലസ് എന്ന മദ്യ കമ്പിനിയെ വിലക്കെടുത്തു എന്നത് മറ്റൊരു ചരിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here