യുഎഇയില്‍ നിന്നും മൃതദേഹം കൊണ്ടു വരുന്നതില്‍ വിമാനക്കമ്പനികൾ വർധിപ്പിച്ച നിരക്ക് പിൻവലിച്ചു

ഇന്ത്യയിലേക്ക് യുഎഇയിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് എയർ ഇന്ത്യ , എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾ വർധിപ്പിച്ച നിരക്ക് പിൻവലിച്ചു.

യുഎഇ നയതന്ത്ര കാര്യാലയങ്ങളുടെ ഇടപെടലാണ് നിരക്കിളവ് പുനസ്ഥാപിക്കാൻ നിർബന്ധിതമാക്കിയത്. ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് മൃതദേഹം തൂക്കി നോക്കി ഒരു കിലോക്ക് 31 ദിർഹമാണ്  എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കഴിഞ്ഞ
ദിവസങ്ങളിൽ ഈടാക്കിയിരുന്നത്.

അത് 17 ദിർഹമാക്കി. കുറച്ചു.  മൃതദേഹം തൂക്കിനോക്കി നിശ്ചയിക്കുന്നത് പൂര്‍ണമായും  ഒഴിവാക്കണമെന്നാണ് സാമൂഹികസംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here