മദ്യഫാക്ടറികള്‍: പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു #PeopleExclusive

സംസ്ഥാനത്ത് മദ്യഫാക്ടറികള്‍ അനുവദിച്ചതിനെ ചൊല്ലിയുളള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. സംസ്ഥാനത്ത് ഇനി മദ്യഫാക്ടറികള്‍ തുടങ്ങേണ്ടതില്ലെന്ന് 1999ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വാദം തെറ്റ്. അത്തരത്തില്‍ ഒരു ഉത്തരവ് 1999 ലെ മന്ത്രിസഭാ യോഗതീരുമാനം ആയി ഇറങ്ങിയിട്ടില്ല.

മദ്യഫാക്ടറികള്‍ തുടങ്ങാന്‍ താല്‍പര്യമറിയിച്ച് അന്നത്തെ സര്‍ക്കാര്‍ മുന്‍പാകെ ലഭിച്ച110 അപേക്ഷകളുടെ മുന്‍ഗണനാ ക്രമം തീരുമാനിക്കാനാണ് നികുതി സെക്രട്ടറി വിനോദ് റായ് അദ്ധ്യക്ഷനായ കമ്മറ്റിയെ ചുമതലപെടുത്തിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് നാല് മദ്യഫാക്ടറികള്‍ക്ക് തത്വത്തില്‍ അനുമതി കൊടുത്തതിനെ ചൊല്ലി പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊടുമ്പിരികൊണ്ട് നടത്തുന്ന പ്രചാരവേലകള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തെളിവുകളാണ് പുറത്ത് വരുന്നത് .

സംസ്ഥാനത്ത് ഇനിയങ്ങോട്ട് ഒരു മദ്യഫാക്ടറികള്‍ പോലും തുടങ്ങേണ്ടതില്ലെന്ന് 1999ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു എന്നതാണ് ചെന്നിത്തല ഉയര്‍ത്തുന്ന പ്രധാനവാദം. എന്നാല്‍ 1999 ല്‍ ഇത്തരം ഒരു ഉത്തരവ് മന്ത്രിസഭാ യോഗതീരുമാനമായി ഇറങ്ങിയിട്ടില്ലെന്നതാണ് വസ്തുത.

1999 സെപ്റ്റബര്‍ മാസം 24ാം തീയതി ചേര്‍ന്ന മന്ത്രിസഭായോഗം മുന്‍പാകെ അജണ്ടക്ക് പുറത്ത് നിന്നുളള രണ്ടാമത്തെ ഇനമായി വന്നത് ടാക്‌സ് സെക്രട്ടറിയായിരുന്ന വിനോദ് റായ് തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കണമോ എന്നതാണ്.

സര്‍ക്കാര്‍ മുന്‍പാകെ പുതിയ മദ്യ ഫാക്ടറികള്‍ ആരംഭിക്കാനായി 110 അപേക്ഷകള്‍ വന്ന പശ്ചാത്തലത്തില്‍ ഇതിന്റെ മുന്‍ഗണനാ ക്രമം തയ്യാറാക്കി നല്‍കാനാണ് വിനോദ് റായ് അദ്ധ്യക്ഷനായ നാലംഗ സമിതിയെ സര്‍ക്കാര്‍ ചുമതലപെടുത്തിയത്.

എന്നാല്‍ അപേക്ഷകരുടെ ബാഹുല്യം മൂലം ആര്‍ക്കും ഈ സാമ്പത്തിക വര്‍ഷം മദ്യ ഫാക്ടറികള്‍ തുടങ്ങാന്‍ അനുമതി നല്‍കേണ്ടതില്ലെന്നാണ് മന്ത്രിസഭ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News