ഇന്ധന വില കുതിക്കുന്നു; ജനം നട്ടംതിരിയുന്നു

ദില്ലി: രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. മുബൈയില്‍ പെട്രോള്‍ ലിറ്ററിന് 91 രൂപയായി. ഡീസല്‍ 80 രൂപയിലുമെത്തി.

അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയുടെ ചാഞ്ചാട്ടമാണ് ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നതെന്ന ന്യായീകരണത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം.

ജനജീവിത്തെ ദുസ്സഹമാക്കി ഇന്ധന വില ക്രമാതീതമായി വര്‍ദ്ധിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമാകുന്നു. പെട്രോളിന് പത്ത് പൈസയും ഡീസലിന് 17 പൈസയും വര്‍ദ്ധിച്ചതോടെ മുബൈയില്‍ പെട്രോള്‍ ലിറ്ററിന് 90.84 പൈസയിലെത്തി.

ഇതോടെ ഉപഭോക്താവ് 91 രൂപ നല്‍കേണ്ട അവസ്ഥയിലാണ്. ഡീസല്‍ വിലയാകട്ടെ 79. 40 പൈസയിലെത്തി. സംസ്ഥാന വാറ്റ് താരതമ്യേന കുറഞ്ഞ ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 83.49 പൈസയും ഡീസല്‍ 74.79 പൈസയിലുമെത്തി.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടി 19.49 പൈസയില്‍ തന്നെ തുടരുന്നു.

നിലവിലെ സാഹചര്യത്തില്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. പകരം ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് ആവര്‍ത്തിക്കുന്നു. വില വര്‍ദ്ധനവിന്റെ സഹാചര്യത്തില്‍ ഓട്ടോ ടാക്‌സി അടിസ്ഥാന നിരക്ക് കൂട്ടണമെന്ന് ഈ രംഗത്തെ ട്രൈയ്ഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News