50 ലക്ഷം പേര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കൊലപ്പെടും; ഇന്ത്യയില്‍ ആദ്യമായി ആ മരണവിഷശേഖരം കണ്ടെത്തി

മധ്യപ്രദേശിലെ അനധികൃത ലബോറട്ടറിയില്‍നിന്ന് പിടിച്ചെടുത്തത് മാരക ശേഷിയുളള ഒന്‍പതു കിലോ മരണവിഷം.

അമ്പത് ലക്ഷം ആളുകളെ നിമിഷങ്ങള്‍ക്കുളളില്‍ വകവരുത്താന്‍ ശേഷിയുളള ഫെന്‍ടാനില്‍ എന്ന സിന്തറ്റിക് ഓപ്പിയോയ്ഡ് എന്ന രാസവസ്തുവാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ അധികൃതര്‍ പിടിച്ചെടുത്തത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

രണ്ട് മില്ലി ഗ്രാം വിഷം കൊണ്ട് ഒരു മനുഷ്യനെ വകവരുത്താനാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മരണവിഷം ഉത്പാദിപ്പിക്കാന്‍ വളരെ വിദഗ്ദ്ധരായ ശാസ്ത്രജ്ഞര്‍ക്കേ സാധിക്കൂ. കെമിസ്ട്രിയില്‍ പിഎച്ഡി നേടിയ ഒരു വ്യവസായിയുടെ ഉടമസ്ഥതയിലുളളതാണ് ലബോറട്ടറിയെന്നാണ് പൊലീസ് വിശദീകരണം.

ഇയാളെയും ഒരു മെക്‌സിക്കന്‍ പൗരനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അണുവായുധം പോലെയുളള വസ്തുക്കള്‍ നിര്‍മ്മിക്കാനാണ് മരണവിഷം ഉപയോഗിക്കുന്നതെന്നാണ് സൂചനകള്‍. ഇന്ത്യയില്‍ സമാനമായ കേസുകള്‍ ഇതിന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതുകൊണ്ടുതന്നെ വിശദമായ അന്വേഷണമാണ് ഈ ലബോറട്ടറിയ്‌ക്കെതിരേ നടത്തുന്നത്. ലബോറട്ടറിയിലെ ജീവനക്കാരേയും കെമിസ്റ്റുകളേയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News