ആക്രമണം അ‍ഴിച്ച് വിട്ട് എസ്ഡിപിഐ; തിരുവനന്തപുരത്ത് സ്കൂളില്‍ കയറി വിദ്യാര്‍ത്ഥികളെ എസ്ഡിപിഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

എസ്ഡിപിഐ ഫ്രറ്റേണിറ്റി ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ കയറി ആക്രമിച്ചു. തിരുവനന്തപുരം ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിൽ നടന്ന ജില്ലാതല കായിക മത്സരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ പാലോട് നന്ദിയോട് SKV ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളെ എസ്ഡിപിഐ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ വാഹനത്തില്‍ വന്ന് മര്‍ദ്ദിച്ചവശരാക്കിയത്.

സ്പോർട്സ് മീറ്റ് കഴിഞ്ഞ് വന്ന ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാനായി SKV സ്‌കൂളിന് മുന്നിൽ നിന്ന വിദ്യാര്ഥികൾക്കാണ് മർദ്ധനമേറ്റത്. മർദ്ധനത്തെ തുടർന്ന് SKV ഹയർസെക്കൻഡറി സ്‌കൂളിന് ഉള്ളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥികളെ NDF ഫ്രറ്റെണിറ്റി ഗുണ്ടാ സംഘം സൈക്കിൾ ചെയിനും ഇടി വളയും ഹോക്കി സ്റ്റിക്കും ഉൾപ്പെടെയുള്ളവയുമായി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ SKV സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ പാലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സയിലാണ്.സ്പോർട്സ് മീറ്റിലെ ഇവന്റിൽ പരാജയപ്പെട്ട ഫ്രറ്റെണിറ്റി നേതാവിനെ കൂവി എന്ന് ആരോപിച്ചായിരുന്നു മർദ്ധനം.

ഇസ്ലാമിക തീവ്രവാദി സംഘത്തിന്റെ ആക്രമത്തിൽ സ്‌കൂളിലെ പെണ്കുട്ടികൾക്ക്‌ അടക്കം പരുക്കേറ്റു. അക്രമത്തിന് ശേഷം SKV സ്‌കൂൾ ജംഗ്ഷനിൽ വാഹനങ്ങൾ തടയുകയും നാട്ടുകാരെ അടക്കം അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌ത ഗുണ്ടാ സംഘത്തെ പൊലീസ് എത്തി വാഹനമടക്കം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News