പ്രതിപക്ഷ നേതാവേ കള്ളം പറയരുത്; ചെന്നിത്തലയെ വെട്ടിലാക്കി സര്‍ക്കാര്‍ രേഖകള്‍; 2000 ത്തിലെ മദ്യ നയത്തിന്‍റെ പകര്‍പ്പ് പുറത്ത്

പീപ്പിള്‍ എക്സ്ക്യൂസീവ് : പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണങ്ങളുടെ മുനയോടിച്ച് സര്‍ക്കാര്‍ രേഖകള്‍ .

1999 ന് ശേഷം മദ്യഫാക്ടറികള്‍ തുടങ്ങുന്നതിന് തടസം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയമെന്ന പ്രതിപക്ഷനേതാവിന്‍റെ വാദം തെറ്റ് .

99 -2000 സാബത്തിക വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തിന്‍റെ പകര്‍പ്പ് പീപ്പിളിന്. സര്‍ക്കാര്‍ അംഗീകരിച്ച മദ്യനയത്തിലെവിടെയും ഡിസ്ലറികള്‍ തുടങ്ങരുതെന്ന് പറയുന്നില്ല. പ്രതിപക്ഷനേതാവ് 99 ലെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ഇതോടെ വ്യക്തമാകുകയാണ്

1999 ലെ LDF സര്‍ക്കാരിന്‍റെ മദ്യനയത്തിന് വിരുദ്ധമായിട്ടാണ് 2018 ല്‍ സര്‍ക്കാര്‍ പുതിയ മദ്യഫാക്ടറികള്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രധാന ആരോപണം.

ആരോപണത്തിന് അടിസ്ഥാനമായി പ്രതിപക്ഷ നേതാവ് തന്നെ പുറത്ത് വിട്ട രേഖ അന്നത്തെ ടാക്സ് സെക്രട്ടറിയായിരുന്ന വിനോദ് റായ് ഇറക്കിയ ഉത്തരവാണ്

അന്നത്തെ സര്‍ക്കാര്‍ മുന്‍പാകെ മദ്യഫാക്ടറികള്‍ അനുമതി തേടി 110 അപേക്ഷകള്‍ വന്നിരുന്നു. ഇതിന്‍റെ മുന്‍ഗണനാക്രമം തീരുമാനിക്കുക മാത്രമാണ് വിനോദ് റായ് അദ്ധ്യക്ഷനായ കമ്മറ്റിക്ക് സര്‍ക്കാര്‍ നല്‍കിയ ടേംസ് ഒാഫ് റഫറന്‍സില്‍ പറയുന്നത്.

ഇനി ഇത് കാണുക ,2000 ഏപ്രില്‍ 19 ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 2000-2001 സാബത്തിക വര്‍ഷത്തേക്ക് അംഗീകരിച്ച മദ്യനയത്തിന്‍റെ പകര്‍പ്പാണിത്.

ഇനിയങ്ങോട്ട് സംസ്ഥാനത്ത് മദ്യ ഫാക്ടറികള്‍ തുടങ്ങാന്‍ പാടില്ലെന്നോ നയം LDF സര്‍ക്കാരിന് ഉണ്ടെന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ച മദ്യനയത്തില്‍ എവിടെയും പറയുന്നതേ ഇല്ല.

99 ല്‍ മദ്യഫാക്ടറികളെ സംബന്ധിച്ച് മന്ത്രിസഭാ തീരുമാനം ഉണ്ടായിട്ടും ,അത് സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ ഉള്‍പെടാതെ പോയിട്ടുണ്ടെങ്കില്‍ അപ്രകാരം ഒരു നയം ഉണ്ടായിരുന്നില്ല എന്നുതന്നെയാണ് അനുമാനിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here