വയലിന്‍ മാന്ത്രികന് കണ്ണീരോടെ വിട; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ മൃതദേഹം സംസ്‌കരിച്ചു.

തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

വിവിധമേഖലയിലുള്ള നിരവധിപേരാണ് അവസാനാമായി ബാലഭാസ്‌ക്കറിനെ കാണാന്‍ തിരുവനന്തപുരത്തെ വസതിയിലും ശാന്തികവാടത്തിലും എത്തിയത്.

ആയിരക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് ലക്ഷ്മിയേയും തനിച്ചാക്കി തേജുവിനേയും കൂട്ടി ബാലു യാത്രയായത്.

രാവിലെ മുതല്‍ പുജപ്പുരയിലെ വസതിയില്‍ രാഷ്ട്രീയ സാസ്‌കാരിക സാമൂഹിക മേഖലയിലെ നിരവധി പേരാണ് അവസാനമായി വയലിന്‍ മാന്ത്രികനെ കാണാന്‍ എത്തിയത്.

തുടര്‍ന്ന് പത്ത് മണിയോടെ വീട്ടിലെ ചടങ്ങുകള്‍ അവസാനിപ്പിച്ച് ശാന്തികവാടത്തിലേക്ക് മൃതദേഹം കൊണ്ട് പോയി ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ബാലഭാസ്‌ക്കറിന്റെ സംസ്‌കാരചടങ്ങുകള്‍ നടന്നു.

ഉച്ചയ്ക്ക് 12മണിക്ക് ബാലു പഠിച്ച യൂണിവേഴ്‌സിറ്റി കോളേജില്‍ സൂഹൃത്തുകള്‍അനുശോചനയോഗം സംഘടിപ്പിച്ചു.രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധിപേരാണ് യോഗത്തില്‍ പങ്കെടുത്തത്.

ക!ഴിഞ്ഞദിവസം തിരുവനന്തപുരം യാണിവേ!ഴ്‌സിറ്റി കോളേജിലും കലാഭവന്‍ തീയേറ്ററിലും പൊതു ദര്‍ശനത്തിന് വച്ച ബാലഭാസ്‌ക്കറിനെ അവസാനമായി ഒന്നു കാണാന്‍ വിവിധമേഘലകളില്‍ നിന്നും നിരവധിപേരാണ് എത്തിയത്.

കാറപകടത്തില്‍ പരുക്കേറ്റ് ചികിത്‌സയിലായിരുന്ന ബാലഭാസ്‌കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു മരിച്ചത്. ഭാര്യലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News