കന്യാസ്ത്രീ പീഡന കേസ്: ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടി ഇന്ന് പരിഗണിക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിലില്‍ ക‍ഴിയുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ക‍ഴിഞ്ഞ മാസം 27ന് വിശദമായ വാദം കേട്ടിരുന്നു.

അന്വേഷണവുമായി പൂർണമായും സഹകരിച്ചെന്നും ജാമ്യത്തിനായി കോടതി മുന്നോട്ടുവെക്കുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്നാണ് ബിഷപ്പിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നും പോലീസും വാദിച്ചു.

കേസിന്‍റെ ആദ്യഘട്ടം മുതല്‍ തന്നെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചെന്നും കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജ്യാമാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വിജയഭാനുവാണ് ബിഷപ്പിനായി ഹാജരായത്. ജാമ്യാപേക്ഷയില്‍ ക‍ഴിഞ്ഞ മാസം 27ന് വിശദമായ വാദം കേട്ടിരുന്നു.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ബിഷപ്പ് വാദിച്ചു. ജാമ്യം അനുവദിച്ചാൽ ഏത് ഉപാധിയും അംഗീകരിക്കുമെന്നും ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

വാദങ്ങള്‍ക്ക് പിന്‍ബലമായി കന്യാസ്ത്രീയ്ക്കൊപ്പം പങ്കെടുത്ത ചടങ്ങിന്‍റെ ദൃശ്യങ്ങളും കൈമാറിയിരുന്നു. പീഡന പരാതി ഉന്നയിക്കപ്പെട്ടതിന്‍റെ പിറ്റെ ദിവസത്തെ ചടങ്ങിന്‍റെ ദൃശ്യങ്ങളാണ് കൈമാറിയത്.

അതേസമയം മതിയായ തെളിവുകളോടെയാണെന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസും വാദിച്ചു. കേസന്വേഷണം നിര്‍ണായകഘട്ടത്തില്‍ നില്‍ക്കുന്പോള്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

മുദ്രവച്ച കവറിൽ കേസ് ഡയറിയും കോടതിയിൽ സമർപ്പിച്ചു. ജലന്ദറില്‍ പോയി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്.

ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരന്‍റെയും മറ്റൊരു കന്യാസ്ത്രീയുടെയും രഹസ്യമൊ‍ഴി രേഖപ്പെടുത്തണം. കേസ് അട്ടിമറിക്കാനും സാക്ഷികളെയും പരാതിക്കാരിയെയും സ്വാധീനിക്കാനും ബിഷപ്പുമായി ബന്ധപ്പെട്ടവര്‍ ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട ശേഷമാണ് ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഇന്നത്തേക്ക് മാറ്റിയത്. ക‍ഴിഞ്ഞ മാസം 21നാണ് ജലന്ദര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News