നാല് രൂപയ്ക്ക് നാല്‍പ്പത് കിലോ മീറ്റര്‍ സഞ്ചാര ശേഷി; ഒറ്റയാള്‍ക്ക് സഞ്ചരിക്കാവുന്ന വാഹനവുമായി നാല്‍വര്‍ സംഘം

ഒരാൾക്ക് സഞ്ചരിക്കാവുന്ന വൈദ്യുത കാറുമായി 4 വർ സംഘം.4 രൂപയ്ക്ക് 40 കിലോമീറ്റർ സഞ്ചാര ശേഷിയാണ് നവാഗത വാഹനം നൽകുന്ന ഓഫർ.

വിദ്യാഭ്യാസ കൺസൾട്ടന്‍റായ ആന്‍റണി മെക്കാനിക്കുകളായ എം വിശ്വനാഥൻ ആചാരി,രമേഷ്,ഇലക്ട്രിക്കൽ എഞ്ചിനിയറായ സിയാദ് എന്നിവരാണ് ഈ വൈദ്ധ്യുത കാറിന്റെ പെരുന്തച്ചന്മാർ.

ഒരു വർഷത്തെ ശ്രമഫലമാണ് ഇന്നീ രൂപത്തിൽ പാതയിൽ ഉരുണ്ടത്.കാർ ചാർജ് ചെയ്യാൻ 8 മണിക്കൂർ വേണം.ഒരു യൂണിറ്റ് കറന്റിൽ 40 കിലോമീറ്റർ മൈലേജും ഉറപ്പ്.

ട്രാഫിക്ക് കുരുക്ക്,ഇന്ധന വിലകയറ്റം,പുകമൂലമുള്ള മലിനീകരണം തുടങിയ പ്രതിസന്ധികൾക്ക് പരിഹാരംകാണുകയായിരുന്നു ലക്ഷ്യം.

100 കിലോഭാരം വഹിക്കാൻ ശേഷിയുള്ള കാറിന് മുമ്പോട്ടു പോകാൻ ഒര് എഞ്ചിനും റിവേഴ്സിന് മറ്റൊര് എഞ്ചിനും ഉണ്ട് ലിത്തിയം ബാറ്ററിയിലേക്ക് വൈദ്ധ്യുത സംഭരണം മാറിയാൽ 4 മണിക്കൂർ ചാർജിംങിൽ 60 കിലോമീറ്റർ സഞ്ചരിക്കാനാവും.

ഇഗ്നേഷ്യം,ഇന്റികേറ്റർ,വൈപർ,ഹോൺ,പാർക്ക്ലൈറ്റ് തുടങി ഫോർവീൽ ബ്രേക്ക് സംവിധാനം വരെ കാറിലുണ്ട്.പിറകൽ കുട്ടികളെ ഇരുത്താം ടിക്കിയായും ഉപയോഗിക്കാനുള്ള സ്ഥലവും പുൽകൂട് ഇലക്ട്രിക്കലിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel