കുറുപ്പന്തറയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ച നിലയില്‍; മരണ കാരണം ക‍ഴുത്തിലേറ്റ ആ‍ഴത്തിലുള്ള മുറിവെന്ന് സൂചന

കോട്ടയം കുറുപ്പന്തറയിൽ ഗൃഹനാഥനെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പലിശ ഇടപാടുകാരനായ ചിറയിൽ അറുപതു വയസ്സുള്ള സ്റ്റീഫനാണ് മരിച്ചത്.

വൈകുന്നേരം ഭാര്യ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പകൽ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, കടുത്തുരുത്തി CI എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിനു കാരണമായതെന്നാണ് സൂചന. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

പ്രതിയെ സംബന്ധിച്ച് പൊലീസിനു സൂചനയുണ്ട്. സമീപത്തെ സി.സി.ടി.വി കാമറകളും ഫോൺ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാളെ രാവിലെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here