മുനയൊടിഞ്ഞ് ചെന്നിത്തല; ബ്രൂവറി വിഷയത്തില്‍ ചെന്നിത്തല പറയുന്നത് ശരിയല്ലെന്ന് രേഖകള്‍; ഉദ്യോഗസ്ഥരെ മറികടന്ന് ശ്രീചക്ര ഡിസ്റ്റലറിക്ക് മന്ത്രി അനുമതി നല്‍കി എന്ന വാദം തെറ്റ്; രേഖകള്‍ പീപ്പിളിന് #PeopleExclusive

തിരുവനന്തപുരം: മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്ന് ശ്രീചക്ര ഡിസ്റ്റലറിക്ക് എക്‌സൈസ് മന്ത്രി അനുമതി നല്‍കി എന്ന ചെന്നിത്തലയുടെ വാദം തെറ്റെന്ന് സര്‍ക്കാര്‍ രേഖകള്‍.

ഡിസ്ലറിക്ക് അനുമതി നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ രേഖപെടുത്തിയിട്ടില്ല. തത്വത്തില്‍ അനുമതി നല്‍കാമോ എന്നാണ് ഉദ്യോഗസ്ഥര്‍ ഫയലില്‍ ആരാഞ്ഞത്. അനുമതി നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ എഴുതിയെന്നും മന്ത്രി അത് മറികടന്ന് തീരുമാനം എടുത്തുവെന്നുമെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം.

രമേശ് ചെന്നിത്തലയുടെ ഇന്നലെത്തെ വാര്‍ത്തസമ്മേളനത്തിന്റെ ഹൈലറ്റ് ശ്രീചക്ര ഡിസ്റ്റലറിക്ക് വേണ്ടി എക്‌സൈസ് മന്ത്രി ക്രമവിരുദ്ധമായ ഇടപെടല്‍ നടത്തി എന്നതായിരുന്നു.

ഡിസ്റ്റലറിക്ക് വേണ്ടി ഫയല്‍ ഏഴ് മാസത്തിലേറെ സ്വന്തം ഓഫീസില്‍ പൂഴ്ത്തി വെച്ചു എന്നും, എക്‌സൈസ് സെക്രട്ടറിയായിരുന്ന ടോം ജോസ്, ഡെപ്യൂട്ടി ടാക്‌സ് സെക്രട്ടറി എം മോഹന്‍ രാജ് എന്നീവര്‍ അനുമതി നിഷേധിച്ച ഫയലില്‍, മന്ത്രി ശ്രീ ചക്ര ഡിസ്റ്റലറിക്ക് വേണ്ടി അനുകൂല തീരുമാനം എടുത്തു എന്നുമാണ് ഇന്നലെ കണ്‍ടോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചത്.
ഇനി ഇത് കാണുക, ശ്രീചക്ര ഡിസ്ലറി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം എടുത്ത നടപ്പ് ഫയലിന്റെ പകര്‍പ്പാണിത്.
ഡിസ്റ്റലറിക്ക് അനുമതി നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ ഈ ഫയലില്‍ എവിടെയും രേഖപെടുത്തിയിട്ടില്ല:


2017 ഡിസംബര്‍ മാസം 5 തീയതി ഡെപ്യൂട്ടി ടാക്‌സ് സെക്രട്ടറി എം.മോഹന്‍രാജും, ഡിസംബര്‍ എട്ടിന് എക്‌സൈസ് സെക്രട്ടറി ടോം ജോസും ഫയല്‍ കണ്ടു. ഇരുവരും തത്വത്തില്‍ അനുമതി നല്‍കാമോ എന്നാണ് ഈ രണ്ട് ഉദ്യോഗസ്ഥരും ഫയലില്‍ ആരാഞ്ഞത്.

തത്വത്തില്‍ അനുമതി എന്ന് അബ്കാരി ആക്ടില്‍ എവിടെയും വ്യവസ്ഥയില്ലാതതിനാല്‍ അനുമതി നല്‍കാന്‍ മന്ത്രി ഉത്തരവ് ഇട്ടു. ഇതാണ് വസ്തുതയെന്നിരിക്കെ ചെന്നിത്തല വീണ്ടും വീണ്ടും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here