ദില്ലി: വായ്പാ ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദാ കൊച്ചര്‍ രാജി വെച്ചു. സന്ദീപ് ബക്ഷിയാണ് പുതിയ എംഡി.

കാലാവധി തീരുംമുന്നേ വിരമിക്കാന്‍ അനുവദിക്കണമെന്നാവമ്യെപ്പെട്ട് ചന്ദാ കൊച്ചാര്‍ നല്‍കിയ അപേക്ഷ ബാങ്ക് സ്വീകരിക്കുകയായിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് അവധിയിലായിരുന്നു ചന്ദാ കൊച്ചാര്‍.

ഐസിഐസിഐ ബാങ്ക് വീടിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണമാണ് ചന്ദാ കൊച്ചാറിനെതിരെ ഉയര്‍ന്നത്. അന്വേഷണ കാലയളവില്‍ സന്ദീപ് ബക്ഷിക്കായിരുന്നു താല്‍ക്കാലിക ചുമതല.