”കേന്ദ്രമാണ് ഇന്ധനനികുതി കൂട്ടി വിലക്കയറ്റമുണ്ടാക്കിയത്, അതു പൂര്‍ണമായും കുറച്ചിട്ട് സംസ്ഥാനങ്ങളോട് സംസാരിക്കാന്‍ വന്നാല്‍ മതി”; സംസ്ഥാനസര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല, ഒരുരൂപ കുറയ്ക്കുകയാണ് ചെയ്തതെന്നും മന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ച നികുതി മുഴുവന്‍ കുറയ്ക്കാന്‍ തയ്യാറാവണമെന്ന് മന്ത്രി തോമസ് ഐസക്.

കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ നികുതി മുഴുവന്‍ കുറയ്ക്കണം. എന്നിട്ട് ആവശ്യപ്പെട്ടാല്‍ സംസ്ഥാനം ത്യാഗം സഹിക്കാന്‍ തയ്യാറാണെന്നും ഐസക് പറഞ്ഞു.

പെട്രോളിന് 14 രൂപയും ഡീസലിന് 12 രൂപയുമാണ് ബിജെപി അധികാരമേറ്റശേഷം നികുതിയിനത്തില്‍ വര്‍ധിപ്പിച്ചത്. ഇതില്‍ ഭൂരിഭാഗവും സംസ്ഥാനങ്ങള്‍ക്ക് വിഹിതമില്ലാത്ത അഡീഷണല്‍ എക്‌സൈസ് നികുതിയും മറ്റുമാണ്.

ഇന്ധനവില ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ സമയത്തെ വിലയിലെത്തിക്കണം. അങ്ങനെ വന്നാല്‍ പെട്രോള്‍ വില 70 രൂപയില്‍ താഴെയും ഡീസല്‍ വില 60 രൂപയില്‍ താഴെയുമെത്തും.

സംസ്ഥാനസര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒരുരൂപ കുറയ്ക്കുകയാണ് ചെയ്തത്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആവശ്യത്തില്‍ എന്തു ന്യായമാണുള്ളതെന്നും ഐസക് ചോദിച്ചു.

ജെയ്റ്റ്‌ലിയാണ് ഇന്ധനനികുതി കൂട്ടി വിലക്കയറ്റമുണ്ടാക്കിയത്. അതു പൂര്‍ണമായും കുറച്ചിട്ട് സംസ്ഥാനങ്ങളോടു സംസാരിക്കാന്‍ വന്നാല്‍ മതി. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് വോട്ടു ലക്ഷ്യമാക്കിയുള്ള നീക്കമാണ് നിലവിലെ നികുതി കുറയ്ക്കലിനു പിന്നില്‍.

കര്‍ണാടക തെരഞ്ഞെടുപ്പു സമയത്ത് ദിവസങ്ങളോളം എണ്ണവില കൂടാതിരുന്നത് എങ്ങനെയാണെന്ന് ജനം ചിന്തിക്കണമെന്നും ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News