കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ രാത്രികാലങ്ങളില്‍ നിരന്തര സ്ഫോടനം; പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍

മട്ടന്നൂര്‍ കോളാരിയില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ രാത്രികാലങ്ങളില്‍ നിരന്തരമായുണ്ടാവുന്ന ബോംബ് സ്‌ഫോടനങ്ങള്‍ പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തുന്നു.

കോളാരിയില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സച്ചിദാന്ദ ബാലമന്ദിരത്തിന് സമീപത്തുനിന്നാണ് സ്‌ഫോടനങ്ങള്‍ ഉണ്ടാവുന്നത്.

ഇരുട്ട് വീണുകഴിഞ്ഞാല്‍ ഈ പ്രദേശം അക്രമികളുടെ സ്വരൈ വിഹാര കേന്ദ്രമാണ്. നിരവധി ആര്‍എസ്എസ് ക്രിമിനലുകള്‍ ഇവിടെ കേന്ദ്രീകരിക്കുന്നതായാണ് പ്രദേശ വാസികള്‍ പറയുന്നത്.

അടുത്തിടെ മട്ടന്നൂര്‍ അയ്യല്ലൂരിലെ ഡോക്ടര്‍ സൂധീറിനും ശ്രീജിത്തിനും നേരെ നടന്ന വധശ്രമത്തിലും ഈ പ്രദേശത്തുനിന്നുള്ളവരുടെ പങ്ക് വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here