ന്യൂനപക്ഷ ശാക്തീകരണത്തിനായി ഇനി മഹല്‍ സോഫ്റ്റ് വെയറുകള്‍

ന്യൂനപക്ഷ ശാക്തീകരണത്തിനായി ഇനി മഹല്‍ സോഫ്റ്റ് വെയറുകള്‍ . സോഫ്റ്റ് വെയറില്‍ പേര് ചേര്‍ക്കപ്പെടുന്ന അംഗങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളെ പറ്റി അറിയാന്‍ മഹല്‍ സോഫ്റ്റ് പദ്ധതിയിലൂടെ അവസരം ലഭിക്കും. സാമൂഹ്യ മുന്നേറ്റത്തിന്‍റെ ചരിത്രത്തില്‍ നാഴിക കല്ലായി മാറുമെന്ന പ്രതീക്ഷയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയൊരുക്കിയിരിക്കുന്നത്.

സോഫ്റ്റ് വെയറില്‍ പേര് ചേര്‍ക്കപ്പെടുന്ന മഹല്‍ അംഗങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളേയും ആനുകൂല്യങ്ങളും സഹായങ്ങളും പറ്റി മൊബൈല്‍ ആപ്പ് അറിയാന്‍ ക‍ഴിയും എന്നതാണ് മഹല്‍ സോഫ്റ്റ് വെയറിന്‍റെ പ്രത്യേകത .

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്വയം തൊഴിലിന് സഹായം തേടുന്നവര്‍ക്കും സാമൂഹ്യ പരിരക്ഷ പദ്ധതികളും വായ്പകളും ചികിത്സാ സഹായങ്ങളും ആഗ്രഹിക്കുന്നവര്‍ക്കും ഈ പദ്ധതി വളരെ ഉപകാരപ്രദമാകും .പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം തിരുവനന്തപുരം വളളക്കടവ് മഹല്ലിലെ അറഫ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

കേരള സംസ്ഥാന വഖഫ് ബോര്‍ഡും സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മഹല്‍ സോഫ്റ്റ്’ സംസ്ഥാന സര്‍ക്കാരിനോ വഖഫ് ബോര്‍ഡിനോ മഹല്ലുകള്‍ക്കോ യാതൊരു സാമ്പത്തിക ചിലവും വരാതെയാണ് സോഫ്റ്റ് വെയര്‍ പദ്ധതി നടപ്പിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News